പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കില്ല, എട്ട് മിനിറ്റ് മാത്രമുള്ള ആ റോള്‍ എന്റെ ജീവിതം മാറ്റിമറിച്ചു: ശിവ രാജ്കുമാര്‍

വെറും എട്ട് മിനിറ്റ് മാത്രമുള്ള ശിവ രാജ്കുമാറിന്റെ ‘ജയിലറി’ലെ കാമിയോ റോള്‍ ആരാധകര്‍ ആഘോഷമാക്കിയിരുന്നു. കന്നഡ സൂപ്പര്‍ താരമായ ശിവ രാജ്കുമാറിനെ അധികം അറിയാത്തവര്‍ പോലും ജയിലറിലെ കാമിയോ റോള്‍ ഏറ്റെടുത്തിരുന്നു. കൈയ്യിലൊരു ടിഷ്യു പേപ്പര്‍ മാത്രമെടുത്ത് മാസ് കാണിച്ച ‘നരസിംഹ’ ജയിലറിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ജയിലറിലെ കഥാപാത്രം കന്നഡ സിനിമയ്ക്ക് പുറത്ത് തനിക്കുതന്ന പ്രേക്ഷകപ്രീതിയെ കുറിച്ചാണ് ശിവ രാജ്കുമാര്‍ സംസാരിച്ചത്. നരസിംഹ എന്നാണ് പലരും ഇപ്പോള്‍ തന്നെ വിളിക്കുന്നത്. വെറും എട്ട് മിനിറ്റ് മാത്രമുള്ള ഒരു റോള്‍ ആരുടെയെങ്കിലും ജീവിതം ഇതുപോലെ മാറ്റിമറിച്ചിട്ടുണ്ടാവുമോ എന്നറിയില്ല.

എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ അനുഭവമാണ്. 80 സീനുകള്‍ കൊണ്ട് ഒരു സിനിമയെ ചുമലിലേറ്റുന്ന നായകനടനാണ് ഞാന്‍. ജയിലറില്‍ ഞാന്‍ വെറും എട്ട് മിനിറ്റുള്ള വേഷമാണ് ചെയ്തത്. ഇപ്പോള്‍ ഇവര്‍ എന്നെ വിക്രമിലെ റോളക്‌സിനോടാണ് താരതമ്യം ചെയ്യുന്നത്. എന്താണ് സംഭവിക്കുന്നതെന്നറിയില്ല.

അത് പുതിയ അനുഭവമായിരുന്നു. ഞാന്‍ അഭിനയിക്കുകയാണെന്ന് ആളുകള്‍ കരുതിയേക്കാം. പക്ഷേ സത്യം അതല്ല. ജയിലറിലെ കഥാപാത്രത്തിന് കിട്ടിയ സ്വീകാര്യതകണ്ട് എന്റെ ഭാര്യ പോലും ചോദിച്ചു, ഇവിടെ എന്താണ് നടക്കുന്നതെന്ന്.

ചെന്നൈ, ഹൈദരാബാദ്, യു.എസ്, ദുബായ് തുടങ്ങി എവിടെ പോയാലും ജയിലറിന്റെ പേരുപറഞ്ഞാണ് ആളുകള്‍ എന്നെ സമീപിക്കുന്നതെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കില്ല. അടുത്തിടെ ഒരു ഹോട്ടലില്‍ പോയപ്പോള്‍ 400ഓളം തമിഴ്‌നാട്ടുകാര്‍ അവിടെയുണ്ടായിരുന്നു. എല്ലാവരും വന്ന് സെല്‍ഫിയെടുത്തു എന്നാണ് ഒരു അഭിമുഖത്തില്‍ ശിവ രാജ്കുമാര്‍ പറയുന്നത്.

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന