ബോബി ചെമ്മണ്ണൂരിനെ ജയിലിലടച്ചതില്‍ വിഷമമുണ്ടെന്ന് മോഡലും റിയാലിറ്റി ഷോ താരവുമായ ഷിയാസ് കരീം. എന്നാല്‍ ഹണി റോസിനെ താന്‍ ഒരിക്കലും കുറ്റം പറയില്ല. ആ സ്ത്രീയുടെ ഭാഗത്ത് തന്നെയാണ് നില്‍ക്കുന്നത്. പക്ഷേ ഇങ്ങനെയൊരു കേസില്‍ ജയിലില്‍ പോകേണ്ട കാര്യം ഉണ്ടോ എന്നൊണ് ചിന്തിക്കുന്നത്. ബോചെക്ക് നല്ല പ്രായമുണ്ട്. അയാളെ കഴുത്തില്‍ പിടിച്ച് ജീപ്പിലേക്ക് തള്ളുന്ന സീനൊക്കെ കണ്ടപ്പോള്‍ വിഷമം തോന്നി. താന്‍ രണ്ടുപേരുടെയും ഭാഗത്തല്ല. ബൊച്ചെയുടെ ഭാഗത്തും തെറ്റുണ്ട്, ഹണി റോസിന്റെ ഭാഗത്തും തെറ്റുണ്ടെന്നേ പറയുകയുള്ളൂ എന്നാണ് ഷിയാസ് കരീം പറയുന്നത്.
ഷിയാസ് കരീമിന്റെ വാക്കുകള്‍:
എനിക്ക് ഭയങ്കര വിഷമം തോന്നി. ഇത് വലിയ വിഷയം ആണോ എന്ന് ചോദിച്ചാല്‍ സ്ത്രീകളെ സംബന്ധിച്ച് അതൊരു വിഷയം തന്നെയാണ്. പക്ഷേ ഈ ലോകം സ്ത്രീകളും പുരുഷന്മാരും ഒക്കെ തിങ്ങി നിറഞ്ഞു ജീവിക്കുന്ന സ്ഥലമാണ്. രണ്ടുപേരും ഇക്വാലിറ്റിക്ക് വേണ്ടിയാണല്ലോ ഇവിടെ മത്സരിക്കുന്നത്. അപ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും വിട്ടുവീഴ്ച ചെയ്യണം. ബോച്ചേയുടെ സ്വഭാവം അങ്ങനെയാണ്. ഒരു വ്യക്തിയെ വേറൊരു വ്യക്തിയെ കൊണ്ട് നന്നാക്കാന്‍ ഈ ലോകത്ത് പറ്റില്ല. പിന്നെ അയാള്‍ ജയിലില്‍ പോയി. അതിനോടൊന്നും ഞാന്‍ യോജിക്കുന്നില്ല. കാര്യം ഇവിടെ കൊലപാതകം ചെയ്ത ആളുകള്‍ പോലും ജയിലില്‍ പോകുന്നില്ല. ഇവിടെ മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളുകളെ പിടിച്ചാല്‍ പോലും ജയിലില്‍ പോകുന്നില്ല. ഒരാളെ കൊല്ലുന്നതോ അല്ലെങ്കില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതോ ഇതൊക്കെയാണ് ഇവിടെ നടക്കുന്ന ഏറ്റവും വലിയ വിഷയം എന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഒരു കമന്റ് അടിച്ചു അല്ലെങ്കില്‍ അങ്ങനെയൊക്കെ ബോഡി ഷെയ്മിങ് നടത്തി, ഇതൊക്കെ വളരെ മോശമാണെങ്കില്‍ പോലും ഇതിനൊക്കെ ജയിലില്‍ പോകേണ്ട ആവശ്യമുണ്ടോ എന്നാണ് ഞാന്‍ ആലോചിക്കുന്നത്. കേസ് വലുത് തന്നെയാണ്, ഒരു സ്ത്രീയെ ബോഡി ഷെയ്മിങ് ചെയ്യുക അല്ലെങ്കില്‍ ബോഡിയെ പറ്റി പറയുന്നത് വളരെ മോശമാണ്. പക്ഷേ അതിനു ജയിലില്‍ പോകേണ്ട ആവശ്യമുണ്ടോ. കൊടും ഭീകരമായ തെറ്റുകള്‍ ചെയ്ത ആളുകളാണ് ജയിലില്‍ പോവുക. എന്റെ പേരിലും വ്യാജമായ വാര്‍ത്ത വന്നിരുന്നു. ഞാന്‍ അന്ന് ചിന്തിച്ച ഒരു കാര്യമുണ്ട്. ഒന്നോ രണ്ടോ മൂന്നോ നാലോ ദിവസം നമ്മള്‍ ജയിലില്‍ പോയി കഴിഞ്ഞാല്‍ നൂറ് ദിവസം കിടന്നതിനു തുല്യമാണ്. ജയിലില്‍ പോകുന്നത് തന്നെ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. ഇപ്പോള്‍ അയാള്‍ക്ക് കുറ്റബോധം ഉണ്ടാകും. എന്നാല്‍ രണ്ടു വ്യക്തികളെയും വിളിച്ചിട്ട് ഇനി ഇത് ആവര്‍ത്തിക്കരുത് എന്നൊരു താക്കീത് കൊടുത്തു വിടുന്ന ഒരു കേസേ ഉള്ളൂ ഇതെന്ന് ഞാന്‍ വിശ്വസിക്കുന്നു.
കാര്യം ബോഡിയില്‍ കയറി ബലമായി അങ്ങനെ അറ്റാക്ക് ചെയ്യുകയോ അല്ലെങ്കില്‍ സെക്ഷ്വല്‍ ആയിട്ടുള്ള കാര്യങ്ങളൊക്കെ ചെയ്യുമ്പോഴാണ് ജയിലില്‍ പോകേണ്ടി വരേണ്ടതെന്ന് ഞാന്‍ വിശ്വസിക്കുന്നു. കള്ള് കുടിച്ച് വണ്ടി ഓടിച്ച് ആളുകളെ കൊല്ലുന്നുണ്ട്, ആ കുറ്റകൃത്യം ചെയ്യുന്നവരുടെ ലൈസന്‍സ് അല്ലേ കട്ട് ആവുന്നുള്ളൂ. ഒരാളെ വണ്ടി ഇടിച്ചു കൊല്ലുകയാണ്, ജീവന്‍ പോകുന്ന കാര്യമാണ്. അപ്പോഴും ലൈസന്‍സ് മാത്രമേ കട്ട് ആവുകയുള്ളൂ. നിയമം കുറച്ചൊക്കെ മാറാനുണ്ട്. നമ്മുടെ നാട്ടില്‍ നിയമത്തിലുള്ള ചില ആനുകൂല്യങ്ങള്‍ സ്ത്രീകള്‍ മുതലെടുക്കുന്നുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. പക്ഷേ അതുപോലെതന്നെ നല്ല കേസുകള്‍ ഉണ്ട്. ചില കേസുകള്‍ അവര്‍ ഭീകരമായിട്ട് മുതലെടുക്കുന്നു.
ഓരോ ആളുകള്‍ക്കും അവരവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാം. ഞാന്‍ ഒരു സിക്‌സ് പാക്ക് ഉള്ള ഒരാളാണെങ്കില്‍ സിക്‌സ് പാക്ക് കാണുന്ന തരത്തില്‍ വസ്ത്രം ധരിക്കും. കാരണം അത് എന്റെ ശരീരമാണ്. മറ്റുള്ളവര്‍ക്ക് വേണ്ടി എന്റെ ഡ്രസ്സിങ് മാറ്റണം എന്ന് പറയാന്‍ പറ്റില്ല. അക്കാര്യത്തില്‍ ഹണി റോസിനെ ഞാന്‍ ഒരിക്കലും കുറ്റം പറയില്ല. ആ സ്ത്രീയുടെ ഭാഗത്ത് തന്നെയാണ് ഞാന്‍ നില്‍ക്കുന്നത്. പക്ഷേ ഇങ്ങനെയൊരു കേസില്‍ ജയിലില്‍ പോകേണ്ട കാര്യം ഉണ്ടോ എന്നൊക്കെയാണ് ഞാന്‍ ചിന്തിക്കുന്നത്. 14 ദിവസം റിമാന്‍ഡ് ചെയ്യേണ്ട ആവശ്യമുണ്ടോ ? അത്ര വലിയ കുറ്റമൊന്നും അദ്ദേഹം ചെയ്തിട്ടില്ലെന്നും ഞാന്‍ വിശ്വസിക്കുന്നു. ഹണി റോസിനെയും ഞാന്‍ കുറ്റം പറയുന്നില്ല. സ്ത്രീ ഒരു ഫോട്ടോ അപ്ലോഡ് ചെയ്താല്‍ അതിനടിയില്‍ വന്ന് മോശം കമന്റ് ഇടുന്നവന്മാര്‍ ശ്രദ്ധിക്കുക. ഭയങ്കര കുറ്റമാണത്. അതുപോലെ പബ്ലിക് വേദിയില്‍ സ്ത്രീകളെ കമന്റ് അടിക്കുന്നവരും ശ്രദ്ധിക്കുക. ഇത് നമ്മുടെ നിയമത്തിന്റെ ഒരു മുന്നറിയിപ്പ് ആയിരിക്കാം.
ബോച്ചേ ജയിലില്‍ പോയത് കണ്ടപ്പോള്‍ ഭയങ്കര വിഷമമായി പോയി. നല്ല പ്രായമുണ്ട് അയാള്‍ക്ക്. അയാളെ കഴുത്തില്‍ പിടിച്ച് ജീപ്പിലേക്ക് തള്ളുന്ന സീനൊക്കെ കണ്ടപ്പോള്‍ വിഷമം തോന്നി. അതിനേക്കാള്‍ കൊടും ക്രിമിനല്‍സ് ഇവിടെ കേരളത്തില്‍ ഇഷ്ടം പോലെ ഉണ്ട്. അവരെ പോയി തൊടാനുള്ള ഒരു ധൈര്യം പൊലീസുകാര്‍ക്കില്ല. അയാളെ കഴുത്തില്‍ പിടിച്ച് ജീപ്പിലേക്ക് തള്ളുന്നത് കണ്ടപ്പോള്‍ എനിക്ക് വിഷമം തോന്നി. കാരണം അത്ര വലിയ കുറ്റം ഒന്നും അയാള്‍ ചെയ്തിട്ടില്ല. ഭീകരമായിട്ടുള്ള കുറ്റമാണോ ഒരു സ്ത്രീയെ കമന്റ് അടിച്ചു, അല്ലെങ്കില്‍ ഉദ്ഘാടനത്തില്‍ കൈ പിടിച്ചു കറക്കി. അങ്ങനെ ഒരു കമന്റ് അടിച്ചു, അതിനു അയാള്‍ മാപ്പ് പറയുകയും ഒക്കെ ചെയ്തു എന്ന് തോന്നുന്നു. ഞാന്‍ ഇതില്‍ അഭിപ്രായം പറയാന്‍ വലിയആളൊന്നുമല്ല. പക്ഷേ എന്നാലും എന്റെ അഭിപ്രായം ഇതാണ്. നിങ്ങള്‍ ചോദിച്ചതുകൊണ്ട് പറഞ്ഞതാണ്.
ദയവ് ചെയ്ത് എന്നെ കുറ്റം പറയരുത്. ഞാന്‍ ഈ രണ്ടുപേരുടെയും ഭാഗത്തല്ല. ബൊച്ചെയുടെ ഭാഗത്തും തെറ്റുണ്ട്, ഹണി റോസിന്റെ ഭാഗത്തും തെറ്റുണ്ടെന്നേ ഞാന്‍ പറയുകയുള്ളൂ. ഈ ലോകത്ത് വിട്ടുവീഴ്ച, അങ്ങോട്ടും ഇങ്ങോട്ടും ഒരു മ്യൂച്വല്‍ അണ്ടര്‍സ്റ്റാന്‍ഡിങ് വേണം. അങ്ങനെയുള്ള ആളുകള്‍ മാത്രമാണ് ഈ ലോകത്ത് വിജയിച്ചിട്ടുള്ളൂ. അങ്ങനെ വ്യക്തിപരമായ വൈരാഗ്യങ്ങളും വാശിയും കൊണ്ട് ഒരാളെ ജയിലില്‍ ഇടുക ഒക്കെ കഷ്ടമാണ്. ഹണി റോസിന്റെ സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ആളുകള്‍ വന്നു കമന്റ് ഇടാറുണ്ട്, ഒരുപാട് ആളുകളെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇനിയെങ്കിലും ശ്രദ്ധിക്കുക. ഒരു മൊബൈല്‍ ഉണ്ടെങ്കില്‍ ഒരു ഫേക്ക് അക്കൗണ്ട് എടുത്തിട്ട് സോഷ്യല്‍ മീഡിയയില്‍ മെന്റലി ഹറാസ് ചെയ്യുന്ന ഒരുപാട് ആളുകളുണ്ട്. അവര്‍ക്കൊരു ഒരു വാണിങ് ആണ് ഈ ജയിലില്‍ പോക്ക് എന്ന് ഞാന്‍ വിശ്വസിക്കുന്നു. പക്ഷേ ബോച്ചേയുടെ കാര്യത്തില്‍ പാവം തോന്നുന്നു.