ഞാന്‍ ഡിപ്രഷനില്‍ ആയിരുന്നു, ആത്മഹത്യ ചെയ്യാനാണ് തോന്നിയത്.. വിവാഹം കഴിക്കുന്ന പെണ്‍കുട്ടി വിട്ടുപോകുമെന്ന് തോന്നി: ഷിയാസ് കരീം

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന കേസില്‍ ബിഗ് ബോസ് താരം ഷിയാസ് കരീം അറസ്റ്റിലായിരുന്നു. 2021 മുതല്‍ 2023 മാര്‍ച്ച് വരെ എറണാകുളത്തെ ലോഡ്ജിലും മൂന്നാറിലും വച്ച് പീഡിപ്പിച്ചെന്നും ജിമ്മില്‍ പരിശീലകയായ യുവതി പരാതിയില്‍ പറഞ്ഞിരുന്നു. കേസില്‍ പിന്നീട് ഷിയാസിന് ജാമ്യം ലഭിച്ചു.

കേസ് വന്നപ്പോള്‍ താന്‍ ഡിപ്രഷനില്‍ ആയിരുന്നു എന്നാണ് ഷിയാസ് കരീം പറയുന്നത്. ഒരു ഓണ്‍ലൈന്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അടുത്തിടെ നേരിടേണ്ടി വന്ന കാര്യങ്ങളെ കുറിച്ച് താരം വ്യക്തമാക്കിയത്. ”ഇപ്പോള്‍ വിവാദം ഉണ്ടായപ്പോള്‍ ഞാന്‍ ദുബായില്‍ ആയിരുന്നു.”

”ആ സമയത്ത് എന്നെ സഹായിച്ചത് സുഹൃത്തുക്കളായ പപ്പനും മുന്തിറുമാണ്. ആ നാല് മണിക്കൂര്‍ ഞാന്‍ ശരിക്കും ഡിപ്രഷനിലായിരുന്നു. ഞാന്‍ റൂമില്‍ ഹോട്ടലില്‍ ഒറ്റക്കായിരുന്നു. എനിക്ക് മോശാവസ്ഥ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. എന്റെ വാപ്പ മറ്റൊരാളെ വിവാഹം കഴിച്ചപ്പോഴാണ് ആത്മഹത്യ ചെയ്യണമെന്നൊക്കെയുള്ള ചിന്ത ഉണ്ടായത്.”

”വാര്‍ത്ത കേട്ടപ്പോള്‍ തന്നെ എനിക്ക് ഷോക്കായി, തലകറങ്ങും പോലെ തോന്നി, ശരിക്കും പാനിക്കായി, വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടി എന്നെ വിട്ട് പോകുമോ എന്ന് ഭയന്ന്, എന്റെ ഉമ്മയുടെ മുഖം ആലോചിച്ചു, നിസ്‌കരിച്ചു. എന്തായാലും ഞാന്‍ ഫേസ് ചെയ്യണം. ആ സമയത്ത് ഞാന്‍ റൂമില്‍ ഒറ്റക്കായിരുന്നു.”

”അപ്പോഴാണ് പപ്പനും മുന്തിറും വിളിച്ച് ഹോട്ടല്‍ മുറിയുടെ നമ്പര്‍ ചോദിച്ചതും അവര്‍ മുറിയിലേക്ക് വരുന്നതും. അവരോട് കാര്യങ്ങളൊക്കെ ഞാന്‍ വിശദമായി പറഞ്ഞു കൊടുത്തു. നിന്റെ കൂടെ ഞങ്ങള്‍ മരണം വരെ ഉണ്ടാകുമെന്ന് അവര്‍ ഉറപ്പ് തന്നു. ഈ അവസരങ്ങളില്‍ ആണ് ഉറ്റ സുഹൃത്തുക്കള്‍ ആരൊക്കെയാണെന്ന് മനസിലാകുന്നത്” എന്നാണ് ഷിയാസ് പറയുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം