നിശ്ചയിച്ച പെണ്ണിനെ തന്നെ വിവാഹം കഴിക്കണമെന്നില്ലല്ലോ, ശരിയായിട്ടുള്ള ആളെ കിട്ടുമ്പോൾ എല്ലാവരെയും അറിയിക്കും: ഷിയാസ് കരീം

നടനും മോഡലുമായ ഷിയാസ് കരീമിനെതിരെ യുവതി പീഡനപരാതി നൽകിയതിന് പിന്നാലെയാണ് ഷിയാസ് തന്റെ വിവാഹനിശ്ചയ വാർത്തകളും ചിത്രങ്ങളും പുറത്തുവിട്ടത്. നിലവിൽ കേസ് കോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ വിവാഹനിശ്ചയ ചിത്രങ്ങൾ അടുത്തിടെ ഷിയാസ് കരീം സോഷ്യൽ മീഡിയകളിൽ നിന്നും ഡിലീറ്റ് ചെയ്തിരുന്നു.

ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ച് സംസാരിക്കുകയാണ് ഷിയാസ് കരീം. നിശ്ചയിച്ച പെൺകുട്ടിയെ തന്നെ കല്യാണം കഴിക്കണമെന്ന് നിയമം ഒന്നുമില്ലല്ലോ എന്നാണ് ഷിയാസ് ചോദിക്കുന്നത്. കൂടാതെ ശരിയായിട്ടുള്ള ആളെ കിട്ടുമ്പോൾ ഞാൻ എല്ലാവരെയും അറിയിക്കുമെന്നും ഷിയാസ് പറയുന്നു.

“വിവാഹത്തെ പറ്റി ഭീകരമായി സംസാരിക്കാനൊന്നും എനിക്ക് അറിയില്ല. കല്യാണം ഉണ്ടാവും. നിശ്ചയിച്ച പെൺകുട്ടിയെ തന്നെ കല്യാണം കഴിക്കണമെന്ന് നമുക്ക് നിയമം ഒന്നുമില്ലല്ലോ. എന്തായാലും ഞാൻ കല്യാണം കഴിക്കും. നിശ്ചയിച്ച പെൺകുട്ടി റെഡിയാണെങ്കിൽ അവരെ വിവാഹം കഴിക്കും.

അവർക്ക് താൽപര്യമില്ലെന്ന് പറഞ്ഞാൽ പറ്റില്ലല്ലോ. അല്ലെങ്കിൽ വേറെ ആളെ കല്യാണം കഴിക്കും. നാളത്തെ കാര്യം എന്താണ് എന്ന് നമുക്ക് പറയാൻ പറ്റില്ലല്ലോ. അല്ലാതെ ചെമ്മീൻ സിനിമയിൽ നടൻ മധുവിനെ പോലെ ബീച്ചിൽ പാട്ട് പാടി നടക്കാൻ എന്തായാലും ഉദ്ദേശിക്കുന്നില്ല. ശരിയായിട്ടുള്ള ആളെ കിട്ടുമ്പോൾ ഞാൻ എല്ലാവരെയും അറിയിക്കും.” എന്നാണ് സൈന സൗത്ത് പ്ലസിനോട് ഷിയാസ് കരീം പ്രതികരിച്ചത്.

Latest Stories

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം