ഒരു പെണ്‍കുട്ടി വിനുവിനെ അന്വേഷിച്ച് ബാഗുമായി ഓട്ടോയില്‍ എത്തി.. രക്തത്തില്‍ എഴുതിയ കത്തുകളും ഉണ്ടായിരുന്നു: ശോഭ മോഹന്‍

സിനിമാകുടുംബത്തില്‍ നിന്നും അഭിനയത്തിലേക്ക് എത്തിയ താരമാണ് വിനു മോഹന്‍. അമ്മ ശോഭ മോഹനും അമ്മാവന്‍ സായ് കുമാറും ഒക്കെ സിനിമയില്‍ സജീവമാണ്. താരം ആദ്യം നായകനായി എത്തിയ ‘നിവേദ്യം’ ഹിറ്റ് ആയിരുന്നു. ഈ സിനിമയിലൂടെ നിരവധി ആരാധകരെയും താരത്തിന് ലഭിച്ചിട്ടുണ്ട്.

ഈ സിനിമ പുറത്തിറങ്ങിയതിന് ശേഷമുള്ള ഒരു രസകരമായ സംഭവമാണ് താരത്തിന്റെ അമ്മ ശോഭ മോഹന്‍ ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. ആരാധന മൂത്ത് വിനുവിനെ അന്വേഷിച്ച് ഒരു പെണ്‍കുട്ടി വീട്ടില്‍ എത്തിയതിനെ കുറിച്ചാണ് ശോഭ മോഹന്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

”ചക്കന്‍കുളങ്ങരയിലെ ഞങ്ങളുടെ വീട്ടിലേക്കാണ് വിനുവിനെ അന്വേഷിച്ച് ഒരു പെണ്‍കുട്ടി ബാഗുമായി ഓട്ടോയില്‍ എത്തിയത്. അനുവും എന്റെ ഭര്‍ത്താവും മുറ്റത്ത് എന്തോ ജോലിയിലായിരുന്നു. വിനു മോഹന്റെ വീടില്ലേ എന്ന് ചോദിച്ചു. മോഹനകൃഷ്ണനൊപ്പം താമസിക്കാന്‍ വന്നതാണെന്ന് പറഞ്ഞു.”

”നിവേദ്യം സിനിമയും മോഹനകൃഷ്ണന്‍ എന്ന വിനുവിന്റെ കഥാപാത്രത്തിനും ഒരുപാട് ആരാധകരുണ്ടായിരുന്നു. അച്ഛന്‍ ഒരു തരത്തില്‍ ഉപദേശിച്ച് ആ പെണ്‍കുട്ടിയെ പറഞ്ഞയച്ചു. ആ സമയത്ത് ഒരുപാട് പ്രേമലേഖനങ്ങള്‍ വിനുവിന് വരുമായിരുന്നു. ഞങ്ങളെല്ലാം കൂടി ഇരുന്നാണ് മറുപടി എഴുതി അയച്ചിരുന്നത്.”

”അതില്‍ രക്തത്തില്‍ എഴുതിയ കത്തുകളുമുണ്ടായിരുന്നു” എന്നാണ് ശോഭ മോഹന്‍ പറയുന്നത്. അതേസമയം, ലോഹിതദാസിന്റെ സംവിധാനത്തില്‍ 2007ല്‍ ആണ് നിവേദ്യം എന്ന സിനിമ എത്തുന്നത്. ഭാമ നായികയായ ചിത്രത്തില്‍ നെടുമുടി വേണു, ഭരത് ഗോപി, എം.ബി പദ്മകുമാര്‍, അപര്‍ണ നായര്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തിയിരുന്നു.

Latest Stories

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍