മലയാളികളുടെ പ്രിയ നടി ശോഭന ഏപ്രില്‍ 18 എന്ന ബാലചന്ദ്ര മേനോന്‍ ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. മികച്ച നര്‍ത്തകി കൂടിയായ ശോഭന ഇപ്പോള്‍ അഭിനയത്തേക്കാള്‍ കൂടുതല്‍ നൃത്തത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
അവിവാഹിതയായി ജീവിക്കുന്ന നടി അഭിമുഖങ്ങളില്‍ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഇഷ്ടപ്പെടുന്ന വ്യക്തിയല്ല. എങ്കിലും ഇത്തരം കാര്യങ്ങള്‍ എത്ര തടഞ്ഞാലും ആളുകള്‍ കുത്തി ചോദിക്കുമെന്നാണ് നടി പറയുന്നത്.
എന്റെ സ്വാകാര്യ ജീവിതത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ ചോദിക്കരുത് എന്ന് അഭിമുഖത്തിന് കയറുന്നതിന് മുമ്പ് തന്നെ അവരോട് പറയും.പക്ഷെ വീണ്ടും അവര്‍ എന്തുകൊണ്ട് വിവാഹം കഴിച്ചില്ല തുടങ്ങിയ ചോദ്യങ്ങളാണ് ചോദിക്കുന്നത്. എന്നിട്ട് അവര്‍ പറയും എന്തെങ്കിലും പറയമ്മാ ആള്‍ക്കാര്‍ വായിക്കണ്ടേ,
ഞങ്ങള്‍ക്ക് ജീവിക്കേണ്ടേ എന്നൊക്കെ പറയും. അപ്പോള്‍ ഞാന്‍ എന്തെങ്കിലുമൊക്കെ പറയും.എനിക്കും എന്തെങ്കിലും വിനോദം വേണ്ടേ. അതുകൊണ്ട് ഓരോ അഭിമുഖങ്ങളിലും അപ്പോള്‍ തോന്നുന്നത് പോലെ വെവ്വേറെ കാര്യങ്ങളാണ് പറയുന്നത് എന്നും ശോഭന കൂട്ടിച്ചേര്‍ത്തു.
തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്നറിയപ്പെടുന്ന ലളിത, പദ്മിനി, രാഗിണിമാരുടെ അനന്തിരവളാണ് പത്മശ്രീ പുരസ്‌കാരവും മൂന്നു തവണ അഭിനയത്തിനുള്ള ദേശീയ പുരസ്‌കാരവും നേടിയ ശോഭന.1980ല്‍ തമിഴ് സിനിമയിലൂടെയാണ് ശോഭന സിനിമാരംഗത്തെത്തിയത്.