മോഹന്‍ലാലും ഞാനും അധികം സംസാരിക്കാറില്ല, ആദ്യ സിനിമകളില്‍ കംഫര്‍ട്ടബിള്‍ ആയിരുന്നില്ല: ശോഭന

മോഹന്‍ലാലിനൊപ്പം അഭിനയിക്കുമ്പോള്‍ താന്‍ കംഫര്‍ട്ടിബിള്‍ അല്ലായിരുന്നുവെന്ന് ശോഭന. എന്നാല്‍ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ അത് മാറി എന്നാണ് ശോഭന പറയുന്നത്. ‘മണിച്ചിത്രത്താഴ്’, ‘തേന്‍മാവിന്‍ കൊമ്പത്ത്’, ‘മിന്നാരം’ തുടങ്ങിയ ശോഭനയുടെ ഹിറ്റ് സിനിമകള്‍ എല്ലാം മോഹന്‍ലാലിനൊപ്പമാണ്.

”മോഹന്‍ലാല്‍ ഏകേദശം എന്റെ അതേ പ്രായമായിരുന്നു. ഞങ്ങള്‍ രണ്ട് പേരും കുട്ടികളെ പോലെയായിരുന്നു. ആദ്യം ചെയ്ത സിനിമകളിലൊന്നും ഞങ്ങള്‍ക്ക് വലിയ കംഫര്‍ട്ടില്ലായിരുന്നു. വ്യത്യസ്ത മനസ്സുള്ള രണ്ട് ചെറുപ്പക്കാര്‍ ഒരുമിച്ച് വര്‍ക്ക് ചെയ്യുന്നത് ആലോചിച്ച് നോക്കൂ.”

”പരസ്പരം അധികം സംസാരിക്കില്ലായിരുന്നു പക്ഷെ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ കുഴപ്പമില്ലാതായി. കെട്ടിപ്പിടിക്കുന്ന ഒരു സീനില്‍ മൂക്കിള ഷര്‍ട്ടിലാക്കിയെന്ന് പറഞ്ഞ് മോഹന്‍ലാല്‍ കളിയാക്കുമായിരുന്നു. മൂക്കിളയില്ല ഗ്ലിസറിനാണെന്ന് എത്ര പറഞ്ഞിട്ടും മനസ്സിലായില്ല.

ഇപ്പോഴും അത് പറഞ്ഞ് കളിയാക്കും എന്നാണ് ശോഭന സിനെ ഉലകത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. നിലവില്‍ സിനിമയില്‍ അത്ര സജീവമല്ലെങ്കിലും ഒരുപാട് ആരാധകരുള്ള താരമാണ് ശോഭന. കരിയറില്‍ തിളങ്ങി നിന്ന കാലത്ത് താരം സിനിമ വിട്ട് നൃത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.

‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയിലാണ് ഒടുവില്‍ താരം പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ നൃത്തത്തില്‍ തന്നെയാണ് താരം കൂടുതല്‍ സജീവം. പൊതുചടങ്ങുകളിലും താരം പ്രത്യക്ഷപ്പെടാറില്ല. എന്നാല്‍ ‘പൊന്നിയിന്‍ സെല്‍വന്‍ 2’ ചിത്രത്തിന്റെ ലോഞ്ച് ചടങ്ങില്‍ ശോഭന എത്തിയിരുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം