മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളുടെ പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്ന ചിത്രമാണ് ഫാസിൽ സംവിധാനം ചെയ്ത് 1993-ൽ പുറത്തിറങ്ങിയ ‘മണിച്ചിത്രത്താഴ്’. ശോഭന, മോഹൻലാൽ, സുരേഷ് ഗോപി എന്നിവരുടെ മികച്ച പ്രകടനത്തോടൊപ്പം, കെപിഎസി ലളിത, ഇന്നസെന്റ്, നെടുമുടി വേണു തുടങ്ങിയവരും ശ്രദ്ധേയമായ പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവെച്ചിരിക്കുന്നത്. ചിത്രം റീറിലീസായി ഉടൻ തന്നെ തിയേറ്ററുകളിൽ എത്തുകയാണ്. 4K റീമാസ്റ്റേഡ് വെർഷനായാണ് ചിത്രമെത്തുന്നത്.
ഇപ്പോഴിതാ ചിത്രത്തിന്റെ റീറിലീസ് പ്രിവ്യൂ ഷോയ്ക്ക് ശേഷം ശോഭന പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ചിത്രത്തിന്റെ റീമേക്ക് വേർഷനുകൾ താൻ ഇതുവരെ കണ്ടിട്ടില്ലെന്നാണ് ശോഭന പറയുന്നത്. ചിത്രത്തിന്റെ ഭാഗമായി പ്രവർത്തിച്ചവരെല്ലാം മാസ്റ്റർ ടെക്നീഷ്യന്മാരാണെന്നും
“31 വർഷങ്ങൾക്കുശേഷമാണ് ഇവർ ഈ സിനിമ റീസ്റ്റോർ ചെയ്ത് പുറത്തിറക്കിയിരിക്കുന്നത്. ‘‘ ഈ സിനിമ നൂറോളം തവണ കണ്ടിട്ടുണ്ട്‘‘ എന്ന് എന്നോട് പലരും പറഞ്ഞു. പക്ഷേ ഞാൻ ഈ സിനിമ രണ്ടാമത്തെയോ മൂന്നാമത്തെയോ തവണയാണ് തിയേറ്ററിൽ കാണുന്നത്. ഇത് എനിക്ക് പുതുമയുള്ളൊരു അനുഭവമായിരുന്നു. ഇതിൽ പ്രവർത്തിച്ചവരെല്ലാം മാസ്റ്റർ ടെക്നീഷ്യന്മാരാണ്. സംവിധായകൻ ഫാസിൽ ഒരു ജീനിയസാണ്.
ഈ കാലഘട്ടത്തിലും ഈ സിനിമ ഔട്ട്ഡേറ്റഡ് ആയിട്ടില്ല. മണിച്ചിത്രത്താഴിൻ്റെ ഒരുപാട് റീമേക്കുകൾ ചെയ്തിട്ടുണ്ട്. കേരളത്തിൽ ഉള്ളവരെല്ലാം ചിത്രത്തിലെ ഡയലോഗുകൾ ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നു. എല്ലാവരും ഈ ചിത്രം തിയേറ്ററിൽ കണ്ട് ആസ്വദിക്കണം. ചിത്രത്തിൻ്റെ രണ്ടാം ഭാഗത്തെക്കുറിച്ച് ഫാസിൽ സാറിനോട് തന്നെ ചോദിക്കണം.
View this post on Instagram
മണിച്ചിത്രത്താഴിൻ്റെ തമിഴ്, കന്നഡ റീമേക്കുകൾ ഞാൻ കണ്ടിട്ടില്ല. ഹിന്ദി കണ്ടിട്ടുണ്ട്. പ്രിയദർശൻ സാർ ‘ഭൂൽ ഭുലയ്യ‘ നന്നായി എടുത്തിട്ടുണ്ട്. മണിച്ചിത്രത്താഴിൽ പ്രിയദർശൻ സർ അന്ന് അസിസ്റ്റന്റ് ആയി ജോലി ചെയ്തിരുന്നു.ഈ സമയത്തും മനസ്സിൽ വിഷമമുണ്ട്. എല്ലാവരും സന്തോഷത്തിലാണ്, സിനിമ ഭംഗിയായിട്ടുണ്ട്. പക്ഷേ ഇതിൽ അഭിനയിച്ച പകുതി അഭിനേതാക്കളും മരിച്ചുപോയി.കോളജ് കാലം പോലെയായിരുന്നു അന്നൊക്കെ ഞങ്ങൾക്ക് സിനിമാ ജീവിതം. ഈ സിനിമയിൽ അഭിനയിക്കുമ്പോൾ എനിക്ക് 22 വയസ്സാണ്. ഇവരെല്ലാം എന്റെ കോളജ് മേറ്റ്സും പ്രഫസർമാരും ഒക്കെയായിരുന്നു. അവരിൽ നിന്നാണ് എനിക്ക്
അറിവ് ലഭിച്ചത്. അവർ ഇന്ന് ഇല്ലാത്തതിൽ വിഷമമുണ്ട്.” എന്നാണ് ശോഭന മാധ്യമങ്ങളോട് പ്രതികരിച്ചത്.