അച്ഛന് വേണ്ടി ഒരിക്കല്‍ ഡബ്ബ് ചെയ്തു, അദ്ദേഹം കണ്ടപ്പോള്‍ ഞാന്‍ വിറക്കുകയായിരുന്നു: ഷോബി തിലകന്‍

നടന്‍ തിലകന് വേണ്ടി ഡബ്ബ് ചെയ്യേണ്ടി വന്ന അനുഭവം പങ്കുവെച്ച് ഷോബി തിലകന്‍. അച്ഛന്‍ എന്ത് പറയുമെന്നോര്‍ത്ത് തനിക്ക് വലിയ ഭയമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. പെയ്തൊഴിയാതെ എന്ന സീരിയലിനായാണ് ഷോബി തിലകന് ഡബ്ബ് ചെയ്തത്. അച്ഛന്‍ അന്ന് ആശുപത്രിയിലായിരുന്നു എന്നും അച്ഛനൊപ്പം തന്നെയാണ് എപ്പിസോഡ് കണ്ടതെന്നും ഷോബി പറഞ്ഞു. ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഷോബി അച്ഛന് വേണ്ടി ഡബ്ബ് ചെയ്ത അനുഭവം പറഞ്ഞത്.

ഷോബി തിലകന്റെ വാക്കുകള്‍
ആ സമയത്ത് അച്ഛന്‍ എന്ത് പറയും എന്ന് ആലോചിച്ച് വിറച്ചിരിക്കുകയായിരുന്നു ഞാന്‍. അവസാനം അച്ഛന്‍ പറഞ്ഞു എന്തിനാടാ നീ ആവശ്യമില്ലാത്തിടത്ത് മൂളല്‍ ഇടുന്നത്. ഞാന്‍ പറഞ്ഞു ആ മൂളല്‍ വേണ്ടെന്ന് ഞാന്‍ പറഞ്ഞതായിരുന്നു. അവര്‍ കേട്ടില്ല. അത് വേണം എന്ന് പറഞ്ഞു.

അവര്‍ അങ്ങനെയൊക്കെ പറയും നമ്മള്‍ ആവശ്യമുള്ളത് മാത്രം കൊടുക്കാവുള്ളു എന്ന് അച്ഛന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഓ ശരി എന്ന് പറഞ്ഞു, അപ്പോഴും കൊള്ളില്ല എന്ന് പുള്ളി പറഞ്ഞില്ല,’ ഷോബി തിലകന്‍ പറഞ്ഞു.

‘നീ ചെയ്തത് കൊള്ളാം എന്നൊന്നും അച്ഛന്‍ പറയില്ല. അത് വേണമെങ്കില്‍ പുള്ളിയുടെ നോട്ടത്തില്‍ നിന്നും മൂളലില്‍ നിന്നുമൊക്കെ നമ്മള്‍ ഊഹിച്ചോളണം.

Latest Stories

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങ് അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്‍

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില വഷളായി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ പക വീട്ടുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ട്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

സീരിയല്‍ രംഗത്തും ലൈംഗികപീഡനം, ഒപ്പം ഭീഷണിയും; ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ നടിയുടെ പരാതി

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!