ആ നടന് വേണ്ടി ഡബ്ബ് ചെയ്യാനാവില്ലെന്ന് ഞാന്‍ സംവിധായകനോട് പറഞ്ഞു; കാരണം വെളിപ്പെടുത്തി ഷോബി തിലകന്‍

പ്രശസ്ത ഡബ്ബിംഗ് ആര്‍ടിസ്റ്റാണ് ഷോബി തിലകന്‍. ഒരോ വര്‍ക്കുകളും മികച്ച രീതിയില്‍ പൂര്‍ത്തിയാക്കുന്ന അദ്ദേഹം താന്‍ ഡബ്ബ് ചെയ്യാന്‍ ബുദ്ധിമുട്ടിയ സന്ദര്‍ഭത്തെക്കുറിച്ച് ഇപ്പോള്‍ പങ്കുവെച്ചിരിക്കുകയാണ്. ചെസ്സ് സിനിമയില്‍ നടന്‍ ആശിഷ് വിദ്യാര്‍ഥിക്ക് വേണ്ടി ഡബ്ബ് ചെയ്തിട്ട് ശരിയായില്ലെന്നും ഒരുപാട് നേരം ശ്രമിച്ചിട്ടും ലിപ് സിങ്കാക്കാനായില്ലെന്നും ഷോബി പറഞ്ഞു.

‘ആശിഷ് വിദ്യാര്‍ഥിക്ക് വേണ്ടി ചെസ്സ് എന്ന സിനിമയിലാണ് ഞാന്‍ ഡബ്ബ് ചെയ്യാന്‍ പോയത്. പക്ഷേ എനിക്ക് ഒരു രക്ഷയുമില്ല. കാരണം, പുള്ളിക്കാരന് മലയാളം അറിയില്ല. അദ്ദേഹം ഡയലോഗുകളുടെ ആദ്യ വാക്ക് മാത്രമേ പറയാറുള്ളു. ബാക്കിയുള്ളത് പറയില്ല. ലിപ്പ് സിങ്ക് മാത്രം. അത് മുഴുവന്‍ നമ്മള്‍ ഡയലോഗുകളില്‍ സിങ്ക് ചെയ്യണം.

ആ മീറ്ററില്‍ തന്നെ പിടിച്ചില്ലെങ്കില്‍ കിട്ടില്ല. അദ്ദേഹത്തിന്റെ ലിപ്പ് സിങ്ക് ചെയ്യണമെങ്കില്‍ മലയാളം വലിച്ച് പറയണം, എന്നാല്‍ മാത്രം സിങ്ക് ആവുകയുള്ളു. ഒരുപാട് നേരം ശ്രമിച്ചിട്ടും എനിക്ക് ചെയ്യാന്‍ കഴിയുന്നുണ്ടായിരുന്നില്ല. അവസാനം ഞാന്‍ സംവിധായകനോട് എനിക്ക് പറ്റില്ല, ഇത് നടക്കില്ല എന്ന് പറഞ്ഞു.

വെറുതെ തിരിച്ചയക്കാന്‍ സംവിധായകന് താല്‍പര്യമില്ലായിരുന്നത് കൊണ്ട് സിനിമയില്‍ ഡി.ഐ.ജി വേഷം ചെയ്ത ജഗനാഥന്‍ വര്‍മ സാറിന് വേണ്ടി ഡബ്ബ് ചെയ്തിട്ട് പോയാല്‍ മതി എന്ന് പറഞ്ഞു. അങ്ങനെ ആ സിനിമയില്‍ ഞാനാണ് വര്‍മ സാറിന് വേണ്ടി ഡബ്ബ് ചെയ്തത്.

Latest Stories

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില വഷളായി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ പക വീട്ടുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ട്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

സീരിയല്‍ രംഗത്തും ലൈംഗികപീഡനം, ഒപ്പം ഭീഷണിയും; ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ നടിയുടെ പരാതി

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!

വാജ്‌പേയ് അനുസ്മരണത്തിലെ വാവിട്ട വാക്കില്‍ തെളിഞ്ഞത് ബിജെപി ലക്ഷ്യം; നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!