ബാല്യകാലത്തെ ദുരനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടനും ഡബ്ബിങ്ങ് ആർട്ടിസ്റ്റുമായി ഷോബി തിലകൻ. തന്റെ കുട്ടിക്കാലത്ത് തന്നെ നോക്കാൻ ആരുമില്ലായിരുന്നെന്ന് കെെരളി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തുറന്ന് പറഞ്ഞത്. തന്റെ കുട്ടിക്കാലെത്തെ തന്നെ അച്ഛനും അമ്മയും തമ്മിൽ വേർപിരിഞ്ഞിരുന്നു.
അതിന് ശേഷം താൻ അമ്മയുടെ വീട്ടിലാണ് വളർന്നതെന്നും തന്റെ കുട്ടിക്കാലം അത്ര കളര്‍ഫുള്‍ ആയിരുന്നില്ലെന്നും ഷോബി പറഞ്ഞു. ആരുമില്ലാത്ത അവസ്ഥ വരെ തനിക്ക് ഉണ്ടായിട്ടുണ്ട്. താനും ഏറ്റവും മൂത്ത ചേട്ടനും ഒഴിച്ച് ബാക്കി നാല് മക്കളും അച്ഛൻ തിലകനൊപ്പവും. അമ്മ നാടകവുമായി ബന്ധപ്പെട്ട് വെറെ വീട്ടിലുമായിരുന്നു താമസം.
അതുകൊണ്ട് തന്നെ ആരുമില്ലാത്ത അവസ്ഥയിലായിരുന്നു താൻ വളർന്ന്. എട്ടാം ക്ലാസിന് ശേഷമാണ് താൻ അച്ഛനെ കാണുന്നതും അദ്ദേഹത്തിനൊപ്പം പോകുന്നതും. അമ്മയോട് തങ്ങളെ നോക്കാതിരുന്നതെന്താണെന്ന് ഇതുവരെ ചോദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്‌നേഹം അനുഭവിക്കേണ്ട സമയത്ത് ആരും അടുത്തില്ലായിരുന്നു.
ആ സമയങ്ങളിൽ തനിക്ക് നിരാശ ബാധിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. കുട്ടിക്കാലം കരഞ്ഞുകൊണ്ടാണ് ജീവിച്ചത്. അതുകൊണ്ട് തന്നെ ആ സ്നേഹം തന്റെ ഭാര്യ വീട്ടുകാരോട് ഉണ്ടെന്നും തന്റെ വീട്ടുകാരെക്കാൾ ഭാര്യ വീട്ടുകാരെയാണ് ഇഷ്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.