മലയാള സിനിമയിലെ ഒരു നടനും ചെയ്യാൻ ആഗ്രഹിക്കാത്ത ഒരു കഥാപാത്രം എടുത്ത് ഫലിപ്പിക്കാൻ പൃഥ്വിരാജിനെ കൊണ്ട് മാത്രമേ സാധിക്കു എന്ന് തെളിയിച്ച ചിത്രമായിരുന്നു മുംബൈ പോലീസ്. ചിത്രത്തിൽ ഡബ്ബ് ചെയ്യ്ത അനുഭവങ്ങൾ പങ്കുവെച്ച് ആർട്ടിസ്റ് ഷോബി തിലകൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധയമാകുന്നത്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്.
ഒരു നായക നടനും ചെയ്യാത്ത കഥാപാത്രമാണ് മുബെെ പോലീസിൽ പൃഥ്വിരാജ് ചെയ്തത്. ചിത്രത്തിന്റെ ഡബ്ബിങ്ങ് എറണാകുളം വിസ്മയ സ്റ്റിഡിയോയിലാണ് നടന്നത്. ക്ലെെമാക്സ് സീനായപ്പോൾ ചിത്രത്തിന്റെ സംവിധായകനായ റോഷൻ അൻഡ്രൂസ് പറഞ്ഞു. ഒരു സീൻ കൂടി ബാക്കിയുണ്ട് നമ്മുക്ക് അത് ചെന്നെെയിൽ പോയി ചെയ്യാമെന്ന്.
കാരണം തിരക്കിയപ്പോൾ അദ്ദേഹം പറഞ്ഞത് കെെമാക്സിൽ കുറച്ച് പ്രശ്നങ്ങളുണ്ട് അതാണെന്നാണ്. അന്ന് പക്ഷേ ചെന്നെെയ്ക്ക് പോകാൻ കുറച്ച് ഫണ്ട് പ്രശ്നവുമുണ്ടായിരുന്നു. പിന്നീട് അദ്ദേഹം തന്നെ ഫോൺ വിളിച്ച് ഇത് ആരോടും പറയരുതെന്നും ചിത്രത്തിന്റെ കെെമാക്സ് സീൻ കുറച്ച് പ്രശ്നമുണ്ടെന്നും പറഞ്ഞു. കെെമാക്സ് പുറത്തറിഞ്ഞാൽ ചിത്രത്തിന് പിന്നീട് ഭാവിയില്ലെന്നും പറഞ്ഞാണ് അദ്ദേഹം ഫോൺ വെച്ചത്.
പിന്നീട് എറണാകുളത്ത് തന്നെയാണ് കെെമാക്സും ഡബ്ബ് ചെയ്തത്. താനും സംവിധായകനും മാത്രം നിന്ന് ഡബ്ബ് ചെയ്തെടുത്ത സീനിനെ കുറിച്ച് സിനിമ പുറത്തിറങ്ങുന്നത് വരെ താൻ ആരോടും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ പൃഥ്വിരാജിന്റെ ആ രഹസ്യം പുറത്തറിയിക്കാതിരിക്കാൻ അന്ന് ഞാനും ഒരുപാട് ശ്രമിച്ചിരുന്നു.