പൃഥ്വിരാജിന്റെ ആ സിനിമയിലെ രഹസ്യം ഞാന്‍ ആരോടും പറഞ്ഞിട്ടില്ല, സംവിധായകന് ഉറപ്പു കൊടുത്തിരുന്നു: ഷോബി തിലകന്‍

നടനായും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും സിനിമയിലും സീരിയല്‍ രംഗത്തും ഏറെ സജീവമാണ് നടന്‍ ഷോബി തിലകന്‍. പൃഥ്വിരാജിന്റെ ഒരു സിനിമയെ കുറിച്ചുള്ള രഹസ്യം സൂക്ഷിച്ചതിനെ കുറിച്ചാണ് ഷോബി തിലകന്‍ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. 2013ല്‍ പുറത്തിറങ്ങിയ മുംബൈ പൊലീസ് എന്ന ചിത്രത്തെ കുറിച്ചാണ് ഷോബി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

മുംബൈ പൊലീസില്‍ നടന്‍ റഹ്‌മാന് ഷോബിയാണ് ഡബ്ബ് ചെയ്തത്. പൃഥ്വിരാജിന്റെ സിനിമ സെലക്ഷനില്‍ താന്‍ നമിച്ചുപോയ ഒരു ചിത്രമാണ് മുംബൈ പോലീസ് എന്ന് ഷോബി പറയുന്നു. കാരണം ഒരു നായക നടനും ചെയ്യാന്‍ സാദ്ധ്യതയില്ലാത്ത കഥാപാത്രമാണത്. ആ കഥാപാത്രം ഏറ്റെടുക്കാന്‍ പൃഥ്വിരാജ് കാണിച്ച ധൈര്യമാണ് മുംബൈ പോലീസ് എന്ന ചിത്രത്തിന്റെ പ്രത്യേകത.

എറണാകുളം വിസ്മയ സ്റ്റുഡിയോയില്‍ നിന്നാണ് ആ പടത്തിന് ഡബ്ബ് ചെയ്യുന്നത്. അത് ചെയ്തു കൊണ്ടിരിക്കുന്ന സമയത്ത് ഏകദേശം എല്ലാ സ്വീക്വന്‍സും തീര്‍ന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു; ‘ഷോബി ഇനി ക്ലൈമാക്സിന്റെ ഒരു സീനും കൂടിയുണ്ട്. അത് നമുക്ക് ചെന്നൈയില്‍ ചെയ്യാമെന്ന്’. അപ്പോള്‍ ഞാന്‍ ചോദിച്ചു; അത് എന്താണ് ചെന്നൈയില്‍ ചെയ്യുന്നത്.

സസ്പെന്‍സ് ചെറിയ പ്രശ്നമുണ്ട് എന്നും അത് ഇവിടെ ചെയ്തു കഴിഞ്ഞാല്‍ ശരിയാവില്ല എന്നും സംവിധായകന്‍ പറഞ്ഞു. എന്നാ പിന്നെ അങ്ങനെ ആയിക്കോട്ടെ എന്ന് പറഞ്ഞ് താന്‍ ഫുഡ് കഴിക്കാന്‍ പോയി. അങ്ങനെ ഫുഡൊക്കെ കഴിച്ച് കഴിഞ്ഞ് റോഷന്‍ തന്നെ വീണ്ടും വിളിച്ചു. പടത്തിന്റെ ക്ലൈമാക്സ് കുറച്ച് പ്രശ്നമാണ്. അപ്പോള്‍ ഷോബി ഇത് ആരോടും പറയില്ലല്ലോ അല്ലെ എന്ന് ചോദിച്ചു.

ക്ലൈമാക്സിലെ സംഭവങ്ങള്‍ ആരോടും പറയാതിരിക്കാമെങ്കില്‍ നമുക്ക് ചെന്നൈ പോക്ക് ഒഴിവാക്കിയിട്ട് എറണാകുളത്ത് തന്നെ ചെയ്യാമെന്ന് റോഷന്‍ പറഞ്ഞു. അങ്ങനെ അന്ന് ഡബ്ബിംഗ് സമയത്ത് സംവിധായകനും റെക്കോര്‍ഡിസ്റ്റും താനും മാത്രം. ആ പടം ഇറങ്ങിയതിന് ശേഷവും ക്ലൈമാക്‌സിനെ കുറിച്ച് ആരോടും പറഞ്ഞിട്ടില്ലെന്ന് ഷോബി തിലകന്‍ പറയുന്നു.

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ