മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാന്‍ താത്പര്യം ഇല്ല, അഡ്വാന്‍സ് തിരികെ നല്‍കാമെന്ന് അച്ഛന്‍ പറഞ്ഞു: തിലകനെ കുറിച്ച് ഷോബി തിലകന്‍

മലയാള സിനിമയില്‍ മികച്ച നടന്മാരായ തിലകനും മമ്മൂട്ടിയും തമ്മില്‍ വഴക്കുണ്ടാക്കുന്നത് കണ്ടിട്ടുണ്ടെന്ന് ഡബിംഗ് ആര്‍ട്ടിസ്റ്റും തിലകന്റെ മകനുമായ ഷോബി തിലകന്‍. തച്ചിലേടത്ത് ചുണ്ടന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച് ഇരുവരും വഴക്കുണ്ടാക്കുന്നത് ഞാന്‍ കണ്ടിരുന്നു.

പിന്നീട് മമ്മൂട്ടിയും ഒത്തുള്ള സിനിമ വന്നപ്പോള്‍ ഒരുമിച്ച് അഭിനയിക്കാന്‍ താത്പര്യം ഇല്ലെന്നും അഡ്വാന്‍സ് തിരികെ നല്‍കാമെന്നും അച്ഛന്‍ പറഞ്ഞു. രണ്ടുപേരും സമാന സ്വഭാവക്കാരാണ്. ഇത്തരം വഴക്കുകളെല്ലാം വെറും സൗന്ദര്യപ്പിണക്കങ്ങള്‍ മാത്രമാണെന്നും ഷോബി തിലകന്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

തച്ചിലേടത്ത് ചുണ്ടന്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ഞാനും ഉണ്ടായിരുന്നു. അവിടെ വെച്ച് ഇരുവരും വഴക്കിട്ടു. സൗന്ദര്യപ്പിണക്കം എന്ന് വേണമെങ്കില്‍ പറയാം, ഒരേ സ്വഭാവമുള്ളവരാണ് രണ്ട് പേരും. രണ്ടു പേര്‍ക്കും വഴക്കുണ്ടാക്കുന്നത് ഒരു ആത്മസംതൃപ്തിയാണ്. രണ്ട് മിനിറ്റ് വരെയെ അവരുടെ പിണക്കം ഉണ്ടാകാറുള്ളൂ. ചെറു ചിരിയോടെയാണ് ഞാന്‍ വഴക്കുകള്‍ കാണുന്നത്.

എനിക്കറിയാം അത് അത്രയെ ഉള്ളൂവെന്ന്. അച്ഛന്‍ ആശുപത്രിയിലായിരുന്നപ്പോള്‍ മമ്മൂട്ടിയും ദുല്‍ഖറും വന്നിരുന്നു. തച്ചിലേടത്ത് ചുണ്ടന് ശേഷം മമ്മൂട്ടിയും ഒത്തുള്ള സിനിമ വന്നപ്പോള്‍ സിനിമയുടെ നിര്‍മ്മാതാക്കളെ വിളിച്ച് മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാന്‍ താത്പര്യം ഇല്ലെന്നും അഡ്വാന്‍സ് തിരികെ നല്‍കാമെന്നും അച്ഛന്‍ പറഞ്ഞു. ഇതറിഞ്ഞ് മമ്മൂക്ക വിളിച്ച സംസാരിച്ചതോടെ പ്രശ്നം കഴിഞ്ഞു.’

Latest Stories

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങ് അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്‍

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില വഷളായി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ പക വീട്ടുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ട്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

സീരിയല്‍ രംഗത്തും ലൈംഗികപീഡനം, ഒപ്പം ഭീഷണിയും; ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ നടിയുടെ പരാതി

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!