നീ എന്നെയാണോടാ റാസ്‌കല്‍ എന്ന് വിളിച്ചത്? തിലകനോട് കൊച്ചു മകന്റെ തഗ് ചോദ്യം; അനുഭവം പങ്കുവെച്ച് ഷോബി തിലകന്‍

മോനേ, മക്കളേ എന്നൊന്നും വിളിച്ച് സ്‌നേഹം പ്രകടിപ്പിച്ചിരുന്ന ആളല്ലായിരുന്നു അച്ഛന്‍ തിലകന്‍ എന്ന് നടന്‍ ഷോബി തിലകന്‍. ഡബ്ബിംഗ് അച്ഛന്‍ പ്രോത്സാഹിപ്പിച്ചിരുന്നെങ്കിലും മിമിക്രി ചെയ്യുന്നത് അച്ഛന്‍ ഇഷ്ടപ്പെട്ടിരുന്നില്ല എന്നാണ് താരം പറയുന്നത്. എന്നാല്‍ സ്വതവേ പരുക്കനായിരുന്ന അച്ഛന്‍ അവസാനനാളുകളില്‍ വലിയ സ്‌നേഹത്തോടെയാണ് ഇടപ്പെട്ടിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. അച്ഛനൊപ്പമുള്ള രസകരമായ ഒരനുഭവവും കൗമുദിയുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പങ്കുവെച്ചു.

ഷോബി തിലകന്റെ വാക്കുകള്‍

ഈ സംഭവം നടക്കുമ്പോള്‍ എന്റെ മകന് അന്ന് ഒരു വയസ്സു പോലും പ്രായമായിട്ടില്ല. അച്ഛന്‍ ഫ്‌ലാറ്റിലാണ് താമസിക്കുന്നത്. ഞാനിടയ്ക്ക് മോനെയും കൊണ്ട് അച്ഛന്റെ അടുത്ത് പോകും. അച്ഛന്റെ മുറിയില്‍ അദ്ദേഹം പുസ്തകം വായനയായിരിക്കും. മകന്‍ അച്ഛനെ പോയി ശല്യം ചെയ്യുന്നത് എനിക്ക് പേടിയാണ്. അച്ഛന് ചിലപ്പോള്‍ അതിഷ്ടമായില്ലെങ്കിലോ പക്ഷേ അവനെ തടയേണ്ട ഇവിടെ നില്‍ക്കട്ടെ എന്നായിരുന്നു അച്ഛന്റെ മറുപടി.

കുറച്ചു കഴിഞ്ഞ് കൊച്ചുമകനെ അദ്ദേഹം ഓരോ കാര്യങ്ങള്‍ പഠിപ്പിക്കാന്‍ തുടങ്ങി. കുറച്ചു കടലാസുകള്‍ ചുരുട്ടി നിലത്തിട്ടിട്ട് അതെടുത്ത് വെയ്‌സ് പാത്രത്തിലിടാന്‍ പഠിപ്പിക്കുകയാണ്. ഇവന്‍ അച്ഛന്‍ പറയുന്നത് പോലെ തന്നെ കേട്ടു. കുറച്ചു കഴിഞ്ഞപ്പോള്‍ അച്ഛന്റെ ചെരിപ്പ് കൂടി അവന്‍ വെയ്‌സറ്റ്് പാത്രത്തിലിട്ടു. ഇതു കണ്ട അച്ഛന്‍ പറഞ്ഞു എടാ റാസ്‌കല്‍ നീയെന്താ ചെയ്തതെന്ന് ഉടനെ ഇവന്‍ പറഞ്ഞ മറുപടി. നീ എന്നെയാണോടാ റാസ്‌കല്‍ എന്ന് വിളിച്ചതെന്ന് അതാണ് ഇപ്പോഴത്തെ പിള്ളേരുടെ സംസാരം .

Latest Stories

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങ് അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്‍

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില വഷളായി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ പക വീട്ടുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ട്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

സീരിയല്‍ രംഗത്തും ലൈംഗികപീഡനം, ഒപ്പം ഭീഷണിയും; ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ നടിയുടെ പരാതി

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!