ശിവാജിയിലെ ആ രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ ഞാന്‍ പൊട്ടിച്ചിരിക്കുകയായിരുന്നു, അവസാനം ശങ്കര്‍ സാര്‍ എന്നോട് ദേഷ്യപ്പെട്ടു: ശ്രിയ ശരണ്‍

രജനികാന്തിനൊപ്പമുള്ള ശിവാജി സിനിമ അന്നും ഇന്നും തനിക്ക് സ്‌പെഷ്യല്‍ ആണെന്ന് നടി ശ്രിയ ശരണ്‍. ശിവാജിയുടെ കഥ കേട്ട് പൂജയ്ക്കായി താന്‍ ചെന്നൈില്‍ പോയിരുന്നു. അവിടെ രജനിയെ കണ്ടപ്പോള്‍ സ്‌പെഷ്യല്‍ ഗസ്റ്റായി വന്നതായിരിക്കും എന്നാണ് കരുതിയിരുന്നത് എന്ന് ശ്രിയ പറയുന്നു.

രജനികാന്ത് സാര്‍, ശങ്കര്‍ സാര്‍ എന്നിവര്‍ക്കൊപ്പമെല്ലാം എപ്പോള്‍ അഭിനയിക്കാന്‍ വിളിച്ചാലും സന്തോഷമാണ്. ശങ്കര്‍ സാര്‍ ശിവാജിയുടെ കഥ പറയാന്‍ വന്നപ്പോള്‍ നായകന്‍ ആരാണെന്ന് പറഞ്ഞിരുന്നില്ല. കഥയെല്ലാം കേട്ട ശേഷം വാക്കുറപ്പിച്ച് താന്‍ ചെന്നൈയില്‍ പൂജയ്ക്കായി പോയി.

അവിടെ ചെന്നപ്പോള്‍ രജനി സാറും വന്നിരുന്നു. അദ്ദേഹം ക്ഷണിക്കപ്പെട്ട സ്‌പെഷ്യല്‍ ഗസ്റ്റായിരിക്കും എന്നാണ് താന്‍ കരുതിയത്. എന്നാല്‍ ശങ്കര്‍ സാര്‍ അവിടെ വച്ച് അനൗണ്‍സ് ചെയ്തപ്പോഴാണ് അദ്ദേഹത്തിന്റെ നായികയാണ് താന്‍ എന്നറിയുന്നത്. സന്തോഷം കൊണ്ട് തുള്ളിച്ചാടി.

അമ്പലത്തില്‍ വച്ച് തന്നെ കാണുന്ന രംഗം ചെന്നൈില്‍ രജനി സാറിനെ വെച്ച് ഷൂട്ട് ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. അദ്ദേഹത്തിന് അത്രയേറെ ഫാന്‍സ് ആണുള്ളത്. അതുകൊണ്ട് ആ രംഗം ഡല്‍ഹിയിലെ ഒരു അമ്പലത്തില്‍ വച്ചാണ് ചിത്രീകരിച്ചത്.

ശിവാജിയിലെ കോമഡി രംഗങ്ങള്‍ ഷൂട്ട് ചെയ്യുമ്പോള്‍ മോണിറ്ററിന് അടുത്തിരുന്ന് പൊട്ടിച്ചിരിക്കുകയായിരുന്നു താന്‍. അവസാനം ശങ്കര്‍ സാര്‍ വരെ തന്നോട് ദേഷ്യപ്പെട്ടു. സിനിമ അന്ന് തിയേറ്ററില്‍ പോയി കണ്ടതല്ലാതെ പിന്നീട് കണ്ടിട്ടില്ല. ഇപ്പോള്‍ നെറ്റ്ഫ്‌ളിക്‌സില്‍ സിനിമ ലഭ്യമാകും എന്നറിഞ്ഞതില്‍ സന്തോഷമുണ്ട്.

അന്നും ഇന്നും ശിവാജി സിനിമ സ്‌പെഷ്യലാണ് എന്നാണ് ശ്രിയ പറയുന്നത്. 2007ല്‍ ആണ് ശിവാജി സിനിമ റിലീസ് ചെയ്തത്. അതേസമയം, ആര്‍ആര്‍ആര്‍ ആണ് ശ്രിയയുടെതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാം ചരണും ജൂനിയര്‍ എന്‍ടിആറുമാണ് നായകന്‍മാര്‍.

Latest Stories

RR VS GT: ഐപിഎലിലും മെഡിക്കൽ മിറാക്കിൾ; വൈഭവിന്റെ വെടിക്കെട്ട് സെഞ്ചുറി കണ്ട് വീൽ ചെയറിലാണെന്ന കാര്യം മറന്ന് രാഹുൽ ദ്രാവിഡ്

RR VS GT: പ്രായം നോക്കണ്ട, എന്നെ തടയാൻ നിങ്ങൾക്ക് സാധിക്കില്ല; ഗുജറാത്തിനെതിരെ വെടിക്കെട്ട് സെഞ്ചുറി നേടി വൈഭവ് സുര്യവൻഷി

RR VS GT: കൊച്ചുചെറുക്കൻ അല്ലേ എന്ന് പറഞ്ഞ് ബെഞ്ചിൽ ഇരുത്തിയവന്മാർ വന്നു കാണ്; ഗുജറാത്തിനെതിരെ 14 കാരന്റെ വക ആൽത്തറ പൂരം

RR VS GT: കോഹ്ലി ഭായ് എന്നോട് ക്ഷമിക്കണം, ആ ഓറഞ്ച് ക്യാപ് ഞാൻ ഇങ്ങ് എടുക്കുവാ; വീണ്ടും റൺ വേട്ടയിൽ ഒന്നാമനായി സായി സുദർശൻ

ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിയ്ക്കും ആശ്വാസം; കേസില്‍ താരങ്ങള്‍ക്കെതിരെ തെളിവില്ല; ഷൈന്‍ ടോം ചാക്കോയെ ഡീ അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റി

ഇന്ത്യയില്‍ നിന്ന് ആക്രമണമുണ്ടായേക്കാം; ആണവായുധങ്ങള്‍ നിലനില്‍പ്പിന് ഭീഷണിയുണ്ടായാല്‍ മാത്രമെന്ന് പാക് പ്രതിരോധ മന്ത്രി

പാലിയേക്കരയിലെ ടോള്‍ പിരിവ് അവസാനിപ്പിക്കാന്‍ കളക്ടറുടെ ഉത്തരവ്; നടപടി ഗതാഗത കുരുക്ക് രൂക്ഷമായതോടെ

'എല്ലാം ഞാന്‍ വന്നിട്ട് പറയാം'; വേടനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് വനംവകുപ്പ്

ഷാജി എന്‍ കരുണിന് അനുശോചനവുമായി സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍; നാളെ രാവിലെ 10.30 മുതല്‍ കലാഭവനില്‍ പൊതുദര്‍ശനം; വൈകിട്ട് നാലിന് സംസ്‌കാരം

മൂന്ന് ദിവസത്തേക്ക് റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു; യുക്രൈനില്‍ നിന്നും സമാന നടപടി പ്രതീക്ഷിക്കുന്നതായി റഷ്യ