പിതാവായ കമല്‍ഹാസന്റെ പേരില്‍ സിനിമയില്‍ അറിയപ്പെടാന്‍ തനിക്കാഗ്രഹമില്ലെന്ന് നടി ശ്രുതി ഹാസന്‍ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. കമല്‍ ഹാസന്റെ പേരുപയോഗിച്ച് ഇതുവരെ ഒരു സിനിമയിേലേക്കും താനവസരം നേടിയിട്ടില്ലന്നും ശ്രുതി പറയുന്നു. പക്ഷെ സിനിമയിലേക്കുള്ള വാതില്‍ തുറന്നു കിട്ടാന്‍ കമല്‍ ഹാസന്റെ മകളെന്ന പേര് തനിക്ക് ഉപകരിച്ചിട്ടുണ്ടെന്നും ശ്രുതി ഹാസന്‍ തുറന്നു പറഞ്ഞു.
‘അദ്ദേഹത്തിന്റെ മകള്‍ എന്ന സ്ഥാനം എനിക്ക് മുന്നില്‍ വാതിലുകള്‍ തുറന്നെന്ന കാര്യം ഞാന്‍ നിഷേധിക്കില്ല. പക്ഷെ ദൈവം സാക്ഷിയായി, ഹൃദയത്തില്‍ കൈവെച്ച് ഞാന്‍ പറയുന്നു എന്റെ മാതാപിതാക്കളുടെ പേരോ സ്വാധീനമോ ഒരു അവസരം ലഭിക്കാനോ ബില്‍ അടയ്ക്കാനോ ജോലി ചെയ്ത് തുടങ്ങിയ ശേഷം ഞാന്‍ ഉപയോഗിച്ചിട്ടില്ല,’ ശ്രുതി ഹാസന്‍ പറഞ്ഞു. മറ്റെല്ലാവരെയും പോലെയാണ് താന്‍ ഈ ഇന്‍ഡസ്ട്രിയില്‍ ജോലി ചെയ്യുന്നതെന്നും ശ്രുതി ഹാസന്‍ വ്യക്തമാക്കി.
താരപുത്രിയെന്ന പേര് ആഡംബര ബാഗുകള്‍ കൈയില്‍ വെക്കുന്നത് പോലെയാണെന്നാണ് ശ്രുതി ഹാസന്‍ പറയുന്നത്. അത് നിലത്ത് വെക്കാന്‍ പറ്റില്ല. പക്ഷെ ബാഗ് നിറയണമെങ്കില്‍ നിങ്ങളുടെ സാധനങ്ങള്‍ തന്നെ അതില്‍ വെക്കണമെന്നും നടി ചൂണ്ടിക്കാട്ടി.
‘കമല്‍ ഹാസന്റെ മകളെന്ന് സിനിമയിലെത്തുന്ന സമയത്ത് പേരുണ്ടായിരുന്നു. പക്ഷെ തന്നെ സംബന്ധിച്ച് അത് കുറച്ച് കഠിനമായിരുന്നു ആദ്യ സിനിമയ്ക്ക് ശേഷം സിനിമയില്‍ നിന്ന് തന്റെ പേര് ഏകദേശം തുടച്ചു നീക്കപ്പെട്ടു. അവസരങ്ങള്‍ ഉള്ളിടത്തോളമാണ് നമ്മളെല്ലാം നിലനില്‍ക്കുന്നത്,’ ശ്രുതി ഹാസന്‍ പറയുന്നു.