എന്നോട് മോശമായി സംസാരിച്ച ആളുടെ നിലവിളിയാണ് പിന്നീട് കേട്ടത്.. അക്ഷര അയാളെ ഇടിച്ചൊതുക്കി: സഹോദരിയെ കുറിച്ച് ശ്രുതി ഹാസന്‍

തന്നെ അസഭ്യം പറഞ്ഞയാളെ സഹോദരി അക്ഷര ഇടിച്ചൊതുക്കിയെന്ന് നടി ശ്രുതി ഹാസന്‍. മോശമായി പെരുമാറുന്നവരോട് താന്‍ സംസാരിച്ചാണ് പ്രതികരിക്കാറുള്ളത്. എന്നാല്‍ അക്ഷര അവരെ ശാരീരികമായി നേരിടും എന്നാണ് ശ്രുതി ഹസന്‍ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

താന്‍ വാക്കുകള്‍ കൊണ്ടാണ് മോശമായി പെരുമാറുന്നവരോട് പ്രതികരിക്കുന്നത്. എന്നാല്‍ സഹോദരി അക്ഷര ഇത്തരക്കാരെ ശാരീരികമായി നേരിടാന്‍ പ്രാപ്തയാണ്. ഒരിക്കല്‍ തന്നോട് വളരെ മോശമായ ഭാഷയില്‍ ഒരാള്‍ സംസാരിച്ചു. സെക്കന്‍ഡുകള്‍ക്കുള്ളില്‍ അയാളുടെ ഉച്ചത്തിലുള്ള നിലവിളിയാണ് കേട്ടത്.

നോക്കുമ്പോള്‍ അക്ഷര അയാളെ പിന്നില്‍ നിന്ന് ഇടിച്ചുകൊണ്ട് ‘എന്റെ സഹോദരിയെ അങ്ങനെ വിളിക്കാന്‍ നിനക്ക് എങ്ങനെ ധൈര്യം വന്നു’ എന്ന് ചോദിക്കുന്ന കാഴ്ചയാണ് കണ്ടത്. താന്‍ ഇടപെട്ട് അക്ഷരയെ പിടിച്ചു മാറ്റുകയായിരുന്നു എന്നാണ് ശ്രുതി പറയുന്നത്.

കമല്‍ഹാസന്റെ മക്കള്‍ എന്നതിലുപരി ശ്രുതി ഹാസനും അക്ഷര ഹാസനും സിനിമാ ലോകത്ത് തങ്ങളുടെതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. തെന്നിന്ത്യയില്‍ മാത്രമല്ല ബോളിവുഡിലും ഇരുവരും ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

അതേസമയം, ‘സലാര്‍’, ‘വാല്‍ട്ടയര്‍ വീരയ്യ’ എന്നീ തെലുങ്ക് സിനിമകളും നന്ദമൂരി ബാലകൃഷ്ണയ്‌ക്കൊപ്പമുള്ള സിനിമയുമാണ് ശ്രുതിയുടെതായി ചിത്രീകരണം നടക്കുന്നത്. ‘അഗ്നി സിറകുകള്‍’ എന്ന തമിഴ് ചിത്രമാണ് അക്ഷര ഹാസന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

Latest Stories

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ശരദ് പവാര്‍ സഞ്ചരിച്ച വാഹനം ആംബുലന്‍സുമായി ഇടിച്ചു; അകമ്പടിയായി എത്തിയ വാഹനങ്ങള്‍ മാലപോലെ കൂട്ടിയിടിച്ചു; അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു

അല്ലു അര്‍ജുന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയോ? ആക്രമണം ആസൂത്രിതമെന്ന് സംശയം, കേസില്‍ വന്‍ വഴിത്തിരിവ്

BGT 2024-25: വാട്ട് ആന്‍ ഐഡിയ...; സ്റ്റാര്‍ക്കിനെ നേരിടാനുള്ള സാങ്കേതികത ഇന്ത്യയ്ക്ക് ഉപദേശിച്ച് പൂജാര