ആഡംബര വസ്തുക്കള്‍ക്കായി ലക്ഷങ്ങള്‍ ചെലവഴിക്കാന്‍ തനിക്ക് താത്പര്യമില്ലെന്ന് നടി ശ്രുതി ഹാസന്‍. സെലിബ്രിറ്റികളുടെ വസ്ത്രങ്ങളും ബാഗുകളും അടക്കം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. ഈ സാഹചര്യത്തിലാണ് തനിക്ക് അത്തരം ആഡംബരങ്ങളോട് താത്പര്യമില്ലെന്ന് ശ്രുതി വ്യക്തമാക്കിയിരിക്കുന്നത്.
”ഞാന്‍ കഷ്ടപ്പെട്ട് സമ്പാദിച്ച പണം മൂന്ന് ലക്ഷം രൂപയുടെ ബാഗിന് വേണ്ടി ചെലവഴിക്കാന്‍ എനിക്ക് സാധിക്കില്ല. ഞാന്‍ അങ്ങനെ ചെയ്യില്ല. നിങ്ങള്‍ക്ക് അത്രയും പണം മുടക്കാന്‍ സാധിക്കുന്നുവെങ്കില്‍ അത് ചെയ്യുക. എനിക്കതില്‍ സന്തോഷമേയുള്ളൂ.”
”ഒരു ബാഗിന് മൂന്ന് ലക്ഷം ചെരുപ്പിന് അമ്പതിനായിരം ഇങ്ങനെയുള്ള സോണില്‍ പോയാല്‍ എത്ര കാശ് ചെലവാകും. ഈ സത്യം തിരിച്ചറിഞ്ഞപ്പോള്‍ എന്നെ കൊണ്ടത് സാധിക്കില്ലെന്ന് ഉറപ്പായിരുന്നു. അതുകൊണ്ടു തന്നെ എനിക്ക് ഫാഷനിസ്റ്റ് ആകാന്‍ സാധിക്കില്ല.”
”എനിക്ക് എന്താണ് ചേരുന്നത് സംതൃപ്തി നല്‍കുന്നത് അതാണ് ഞാന്‍ ധരിക്കാന്‍ ആഗ്രഹിക്കുന്നത്” എന്നാണ് ശ്രുതി ഒരു അഭിമുഖത്തിനിടെ തുറന്നു പറഞ്ഞിരിക്കുന്നത്. അതേസമയം, ‘സലാര്‍’ ആണ് ശ്രുതിയുടെതായി ഇനി റിലീസിന് ഒരുങ്ങുന്ന ചിത്രം.
പ്രഭാസിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിലെ നായിക ആയാണ് ശ്രുതി വേഷമിടുന്നത്. പൃഥ്വിരാജ് ആണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നത്. നന്ദമൂരി ബാലകൃഷ്ണയ്‌ക്കൊപ്പം ‘വീരസിംഹ റെഡ്ഡി’ എന്ന ചിത്രമാണ് ശ്രുതി ഹാസന്റെതായി ഒടുവില്‍ തിയേറ്ററില്‍ എത്തിയത്.