കോണ്ടത്തിന്റെ പരസ്യത്തില്‍ അഭിനയിക്കാന്‍ കാരണം ഇതാണ്.. ആ സിനിമ അവസാനം ആരും ചെയ്യാത്തത് കൊണ്ട് എന്റടുത്തേക്ക് വന്നതല്ല: ശ്വേത മേനോന്‍

സിനിമയില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കുകയാണ് നടി ശ്വേത മേനോന്‍. 30 വര്‍ഷമായി നായിക ആയല്ല നായകനായി അഭിനയിച്ചു എന്ന് പറയാനാണ് തനിക്കിഷ്ടമെന്ന് ശ്വേത പറയുന്നു. ഇന്‍ഡസ്ട്രിയില്‍ എന്തും ചെയ്യാനുള്ള ലൈസന്‍സ് പ്രേക്ഷകര്‍ തന്നിട്ടുണ്ടെന്നും ഇ-ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ശ്വേത പറയുന്നു.

കോണ്ടത്തിന്റെ പരസ്യത്തില്‍ അഭിനയിച്ചതാണോ പ്രസവം റെക്കോഡ് ചെയ്തതാണോ ശ്വേതയ്ക്ക് ബുദ്ധിമുട്ടായി തോന്നിയതെന്ന ചോദ്യത്തിന് താരം നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. ആളുകള്‍ എന്ത് വിചാരിക്കുമെന്ന് താന്‍ ഒരിക്കലും ചിന്തിച്ചിട്ടില്ല.

ഐറ്റം സോംഗുകള്‍ മുതല്‍ ഫോട്ടോ സെഷന്‍ വരെ എല്ലാം ഒരു ജോലിയായി ചെയ്തിട്ടുണ്ട്. തന്നെ മനസ്സില്‍ വെച്ചാണ് ഒരു വേഷം എഴുതിയതെന്ന് പറഞ്ഞ് സിനിമാ പ്രവര്‍ത്തകര്‍ മുന്നോട്ട് വരുമ്പോള്‍ തനിക്ക് നന്ദിയും അനുഗ്രഹവും തോന്നാറുണ്ട്.

ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടത്. കളിമണ്ണ് എന്ന സിനിമ മറ്റ് ഇരുപത് പേരുടെ അടുത്ത് പോയിട്ട് ആരും എടുക്കാതെ അവസാനം തന്റെ അടുത്ത് വന്നതല്ല. അത് തന്റെ അടുത്തേക്കാണ് ആദ്യം വന്നത്. താന്‍ അത് ചെയ്യാമെന്ന് പറയുകയായിരുന്നു.

കോണ്ടത്തിന്റെ പരസ്യം ചെയ്തപ്പോള്‍ ഒരു മോഡലായി ജോലിയുടെ ഭാഗമായി താനത് എടുത്തു. തന്റെ ജോലി സംസാരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അച്ഛന്‍ എപ്പോഴും പറഞ്ഞിരുന്നു. കാരണം പരസ്യം കൗതുകം ഉണര്‍ത്തുന്നുണ്ടെങ്കില്‍ അത് വിജയിച്ചു എന്നാണ് ശ്വേത പറയുന്നത്.

Latest Stories

സൂക്ഷിച്ചില്ലെങ്കിൽ പണി പാളും, ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? യുവാക്കളിലും സർവ്വ സാധാരണമാകുന്ന പാൻക്രിയാറ്റിക് കാൻസർ

പതിനഞ്ച് പുതുമുഖങ്ങളുമായി സന്തോഷ് ട്രോഫിക്കായുള്ള കേരള ടീം പ്രഖ്യാപിച്ചു; ക്യാപ്റ്റൻ സഞ്ജു

എസ്ഡിപിഐയുടെ നോട്ടീസുമായി ബിനീഷ് കോടിയേരി; കോണ്‍ഗ്രസ്-ബിജെപി കൂട്ടുകെട്ട് ആരോപിച്ച് ഫേസ്ബുക്ക് പോസ്റ്റ്

നാളെ ഞാന്‍ മരിച്ചു പോയേക്കാം, ഇനി ബാക്കിയുള്ളത് പത്തു വര്‍ഷം കൂടി മാത്രമാണത്: ആമിര്‍ ഖാന്‍

എന്റെ പൊന്ന് സഞ്ജു ഒരു റൺ എങ്കിൽ ഒരു റൺ എടുക്കണേ മോനെ, മലയാളി താരത്തെ കാത്തിരിക്കുന്നത് വമ്പൻ നാണക്കേട്; അപമാന ലിസ്റ്റിൽ മുന്നിൽ രോഹിതും കോഹ്‌ലിയും

കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയുടെ വ്യാജ പതിപ്പുകൾ വ്യാപകം; വിറ്റഴിക്കാത്ത 7,000 ക്ലബ്ബ് ജേഴ്സികൾ നശിപ്പിച്ചു

പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് പി സരിൻ; തന്റെ വീട്ടിൽ താമസിക്കുന്നത് കുടുംബസുഹൃത്ത്, വീട്ടിൽ വന്നാൽ മനസിലാകും; സൗമ്യയുമായി വാർത്താസമ്മേളനം

ഒടുവില്‍ ആ നേട്ടവും കൈവരിച്ച് ഇന്ദ്രന്‍സ്; അഭിനന്ദനവുമായി മന്ത്രിയും ആരാധകരും

നരേന്ദ്ര മോദി അരുതെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും കേട്ടില്ല; റിട്ട എന്‍ജിനീയറിന് നഷ്ടമായത് കോടികള്‍

തിരഞ്ഞെടുപ്പ് വരെ 'മേരാ' വയനാട് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ 'പോരാ' വയനാട്; പിന്നെയും പിന്നെയും എന്തിനാണ് ഈ അവഗണന