'ഈ വാര്‍ത്ത എടുത്തു മാറ്റിയില്ലെങ്കില്‍ നിയമനടപടി നേരിടാന്‍ തയ്യാറായിക്കൊള്ളൂ'; പൊട്ടിത്തെറിച്ച് ശ്വേത മേനോന്‍

തനിക്കെതിരെ വന്ന വ്യാജ വാര്‍ത്തയ്‌ക്കെതിരെ പ്രതികരിച്ച് നടി ശ്വേത മേനോന്‍. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന്റെ വാര്‍ത്തയ്‌ക്കെതിരെ ശ്വേത പ്രതികരിച്ചത്. മോഹന്‍ലാല്‍ വിവാഹാലോചനയുമായി വന്നുവെന്ന വാര്‍ത്തയാണ് ശ്വേതയെ പ്രകോപിപ്പിച്ചത്.

”എന്നോടുള്ള അടുപ്പം വച്ച്, മോഹന്‍ലാല്‍ കല്യാണാലോചനയുമായി വന്നിരുന്നു: ശ്വേത മേനോന്‍” എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തയുടെ തലക്കെട്ട്. ശ്വേതയുടെയും മോഹന്‍ലാലിന്റെയും ചിത്രവും വാര്‍ത്തയ്‌ക്കൊപ്പമുണ്ട്. ഈ വാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതമാണ് എന്നാണ് ശ്വേത പറയുന്നത്.

”അപകീര്‍ത്തിപരമായ ക്ലിക്ക് ബൈറ്റ് യെല്ലോ ജേണലിസം കണ്ട് മതിയായി. ഒരു സ്ത്രീയെയും ഇങ്ങനെ തരംതാഴ്ത്തി കാണിക്കാന്‍ നിങ്ങള്‍ക്ക് യാതൊരു അവകാശവുമില്ല. സ്ത്രീകളെ കുറിച്ച് ഇങ്ങനെ ദുരുദ്ദേശപരമായ വാര്‍ത്തകളും നുണകളും പ്രചരിപ്പിക്കുന്നത് നിര്‍ത്തി അവരെ ബഹുമാനിക്കാന്‍ പഠിക്കൂ” എന്നാണ് ശ്വേത വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചു കൊണ്ട് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

”ഇത്തരം വാര്‍ത്ത എടുത്തു മാറ്റിയില്ലെങ്കില്‍, നിയമനടപടി നേരിടാന്‍ തയാറായിക്കൊള്ളൂ” എന്ന് ഈ വാര്‍ത്താ ലിങ്കില്‍ ശ്വേത കമന്റ് ചെയ്തിട്ടുമുണ്ട്. അതേസമയം, ‘കാക്കക്കുയില്‍’ എന്ന ചിത്രത്തിലാണ് മോഹന്‍ലാലിനൊപ്പം ശ്വേത ആദ്യം അഭിനയിക്കുന്നത്. ചിത്രത്തില്‍ ഐറ്റം ഡാന്‍സുമായാണ് താരം എത്തിയത്. ‘കീര്‍ത്തിചക്ര’, ‘റോക്ക് ആന്‍ഡ് റോള്‍’ എന്നീ സിനിമകളിലും ശ്വേത മോഹന്‍ലാലിനൊപ്പം അഭിനയിച്ചിട്ടുണ്ട്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം