എന്നെപ്പറ്റി എന്ത് വേണമെങ്കിലും എഴുതിക്കോ, പക്ഷേ വീട്ടിലേക്ക് കടക്കരുത്; അപവാദപ്രചാരകര്‍ക്കെതിരെ ശ്വേത മേനോന്‍

തന്നെപ്പറ്റി പ്രചരിച്ച ഗോസിപ്പുകളെക്കുറിച്ച് പ്രതികരിച്ച് ശ്വേത മേനോന്‍. ചാനല്‍ കേരള ബോക്‌സ് ഓഫീസുമായുള്ള അഭിമുഖത്തിലാണ് നടി തന്റെ മനസ്സുതുറന്നത്. വിവാഹ മോചനം, ആത്മഹത്യ ചെയ്തു എന്ന് നിരവധി ഗോസിപ്പുകള്‍ വരുന്നുണ്ടെന്നും ഇത് കേള്‍ക്കുമ്പോള്‍ എല്ലാവരും മോഹിപ്പിക്കുന്നുണ്ട്, പക്ഷെ ഒന്നും നടക്കുന്നില്ലെന്നാണ് തന്റെ ഭര്‍ത്താവിന്റെ പരാതിയെന്ന് അഭിമുഖത്തില്‍ നടി പറഞ്ഞു.

വിവാഹ മോചനം നടത്തി, ആത്മഹത്യ ചെയ്തു എന്ന് തുടങ്ങി നിരവധി ഗോസിപ്പുകള്‍ എന്നെക്കുറിച്ച് വന്നു. എല്ലാവരും മോഹിപ്പിക്കുന്നുണ്ട്, പക്ഷെ ഒന്നും നടക്കുന്നില്ലെന്ന് ശ്രീ പറയുന്നുണ്ട്. തുടക്കത്തില്‍ ഗോസിപ്പ് വരുമ്പോള്‍ വിഷമമുണ്ടായിരുന്നു. ഇന്‍ഡസ്ട്രിയില്‍ വന്നപ്പോള്‍ സല്‍മാന്റെ കൂടെ അഫെയ്ര്‍ ഉണ്ടെന്ന് ഗോസിപ്പ് വന്നു.

എന്നെ പറ്റി നിങ്ങള്‍ എന്ത് വേണമെങ്കിലും എഴുതിക്കോ. എന്റെ വീട്ടിലേക്ക് കടക്കരുത്. അവര്‍ ഈ ഇന്‍ഡസ്ട്രിയില്‍ ഇല്ല. അവരെ പറ്റി എന്തിനാണ് പറയുന്നത്. അത്രയേയുള്ളൂ. ഞാന്‍ ഈ ഇന്‍ഡസ്ട്രിയിലാണ്. ഞാന്‍ ഒരു പബ്ലിക് എന്റര്‍ടെയ്‌നറാണ്. എന്നെ നിങ്ങള്‍ എന്ത് വേണമെങ്കിലും വിളിച്ചോളൂ. ഒരു പ്രശ്‌നവുമില്ല.

കൊവിഡ് സമയത്ത് ഞാന്‍ ആത്മഹത്യ ചെയ്‌തെന്ന് ഗോസിപ്പ് വന്നു. കൊവിഡില്‍ വീട്ടിലിരുന്നിട്ടും വാര്‍ത്തയുണ്ടാക്കിയ ആളാണെന്ന് സുഹൃത്തുക്കളും കസിന്‍സും പറഞ്ഞു. കുഴപ്പമില്ല അവര്‍ എന്റെ ദൃഷ്ടി മാറ്റുകയാണെന്ന് കരുതിക്കോളാം. ഭര്‍ത്താവ് വളരെ കൂളാണ്. നടി കൂട്ടിച്ചേര്‍ത്തു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ