രതിനിര്‍വേദം ചെയ്യുമ്പോള്‍ ആറടി പൊക്കത്തിലുള്ള കട്ടൗട്ട് ആണ് വെച്ചത്, ഇപ്പോള്‍ പത്തടിയുള്ള കട്ടൗട്ടും പാലഭിഷേകവും..: ശ്വേത മേനോന്‍

‘പള്ളിമണി’ സിനിമയുടെ റിലീസിന് മുമ്പ് തന്നെ ചിത്രത്തിന്റെ പോസ്റ്റര്‍ നശിപ്പിച്ചവര്‍ക്കെതിരെ പ്രതിഷേധവുമായി നടി ശ്വേത മേനോന്‍ രംഗത്തെത്തിയിരുന്നു. തന്നോടുള്ള വിരോധം സിനിമയോട് തീര്‍ക്കരുത് എന്നായിരുന്നു ശ്വേത പറഞ്ഞത്. ഫെബ്രുവരി 24ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

വിക്ടോറിയ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ശ്വേത അവതരിപ്പിച്ചത്. സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് പത്തടി പൊക്കത്തില്‍ ശ്വേതയുടെ കട്ടൗട്ടും ആരാധകര്‍ വച്ചിരുന്നു. കട്ടൗട്ട് കണ്ടപ്പോഴുള്ള തന്റെ സന്തോഷത്തെ കുറിച്ച് പറയുകയാണ് ശ്വേത ഇപ്പോള്‍.

”രതിനിര്‍വേദം സിനിമയുടെ സമയത്താണ് എന്റെ ആറടി പൊക്കത്തിലുള്ള കട്ടൗട്ടും പാലഭിഷേകവും കണ്ടത്. അന്ന് കുറേ ആളുകള്‍ വന്ന് അതൊക്കെ ചെയ്തിരുന്നു. എന്നാല്‍ അതില്‍ നിന്നെല്ലാം നേരെ ഓപ്പോസിറ്റ് ആയിട്ടുള്ള ക്യാരക്ടറാണ് വിക്ടോറിയ.”

”അതിന്റെ ഒരു ലുക്ക് വെച്ചിട്ട് പത്തടിയുള്ള കട്ടൗട്ട് കാണുമ്പോള്‍ ഒരു നടി എന്ന നിലയില്‍ ഞാന്‍ ഭയങ്കര ഹാപ്പിയാണ്. പള്ളിമണിയിലെ അനുഭവങ്ങള്‍ വളരെ മനോഹരമായിരുന്നു. ഒരുപാട് ആളുകള്‍ക്ക് സിനിമ ഇഷ്ടപ്പെട്ടു. മലയാളത്തില്‍ കുറേ നാളുകള്‍ക്ക് ശേഷമാണ് ഹൊറര്‍ ജോണറില്‍ ഒരു സിനിമ ഇറങ്ങുന്നത്.”

”അതിന്റെ ഒരു എക്‌സൈറ്റ്‌മെന്റ് എല്ലാവരിലും ഉണ്ട്” എന്നാണ് ശ്വേത ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. സൈക്കോ ത്രില്ലര്‍ ചിത്രമായ പള്ളിമണി അനില്‍ കുമ്പഴ ആണ് സംവിധാനം ചെയ്തത്. പതിനാല് വര്‍ഷത്തിന് ശേഷം നിത്യ ദാസ് തിരിച്ചു വരവ് നടത്തിയ സിനിമ കൂടിയാണിത്.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ