ബാബുരാജിന് സംശയമുണ്ടെങ്കില്‍ അയാളുടെ പേര് പറയണം.. ലൈംഗികാരോപണം വന്നാല്‍ മാറി നില്‍ക്കണം, അതില്‍ ജൂനിയര്‍ എന്നോ സീനിയറെന്നോ ഇല്ല: ശ്വേത മേനോന്‍

ലൈംഗികാരോപണം നേരിടുന്ന നടന്‍ ബാബുരാജും ‘അമ്മ’ സംഘടനയില്‍ നിന്നും സ്ഥാനം ഒഴിയണമെന്ന് നടി ശ്വേത മേനോന്‍. നിലവില്‍ അമ്മയുടെ ആക്ടിങ് ജനറല്‍ സെക്രട്ടറി ആണ് ബാബുരാജ്. ലൈംഗികാരോപണം വന്നതോടെ നടന്‍ സിദ്ദിഖ് സംഘടനയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞിരുന്നു.

ഇതോടെ ബാബുരാജ് താല്‍ക്കാലിക ജനറല്‍ സെക്രട്ടറി ആയേക്കും എന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ പിന്നാലെ ബാബുരാജ് ശാരീരികമായി ഉപദ്രവിച്ചതായി വെളിപ്പെടുത്തി ജൂനിയര്‍ ആര്‍ട്ടിസ്റ്റ് രംഗത്തെത്തി. ബാബുരാജ് വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പറഞ്ഞത്.

ആരോപണം വന്നാല്‍ ആരായാലും സ്ഥാനത്തുനിന്ന് മാറി നില്‍ക്കണം എന്നാണ് നടി ശ്വേത മേനോന്‍ പറയുന്നത്. ”ഞാനിപ്പോള്‍ അമ്മ ഭാരവാഹിയല്ല. അമ്മയുടെ ഭാരവാഹിത്വം ഒഴിയാനുള്ള നടന്‍ സിദ്ദിഖിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നു.”

”ആരോപണം വരുമ്പോള്‍ സ്ഥാനത്തുനിന്ന് മാറി നില്‍ക്കുന്നതാണ് ഉചിതം. ആരായാലും മാറി നില്‍ക്കണം. നിയമത്തെ നമ്മള്‍ ബഹുമാനിക്കണം. അതില്‍ ജൂനിയര്‍ എന്നോ സീനിയര്‍ എന്നോ വ്യത്യാസമില്ല. ആരോപണം ഉണ്ടെങ്കില്‍ മാറിനിന്നേ പറ്റൂ” എന്നാണ് ശ്വേത പറയുന്നത്.

എന്നാല്‍ താന്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് എത്തുന്നത് തടയാനാണ് ലൈംഗിക ആരോപണം ഉന്നയിക്കുന്നതെന്ന് ആയിരുന്നു ബാബുരാജിന്റെ വിശദീകരണം. ഈ വാദത്തെ ശ്വേത തള്ളി. ആരാണ് തടയുന്നതെന്ന് അതു പറഞ്ഞ ആളുകളോട് ചോദിക്കണമെന്ന് ശ്വേത പറഞ്ഞു. ഒരാളുടെ മേല്‍ സംശയം ഉണ്ടെങ്കില്‍ ആ പേരു പറയണം.

പേര് പറഞ്ഞാലേ കാര്യത്തിന്റെ ഗൗരവം ഉണ്ടാകൂ. ആണിനും പെണ്ണിനും രാജ്യത്ത് ഒരേ നിയമമാണ്. ആരോപണം വന്നപ്പോള്‍ സിദ്ദിഖ് മാറിനിന്നു. മറ്റുള്ളവര്‍ എന്താണ് അങ്ങനെ ചെയ്യാത്തതെന്നും, നിയമം ഓരോ ആളുകള്‍ക്കും ഓരോ രീതിയിലാകുന്നത് ശരിയല്ലെന്നും ശ്വേത മേനോന്‍ പറഞ്ഞു.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം