ശ്വേത മേനോന്റെ കരിയറില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമാണ് ‘കളിമണ്ണ്’. ചിത്രത്തിനായി സ്വന്തം പ്രസവം ഷൂട്ട് ചെയ്ത ശ്വേതയ്‌ക്കെതിരെ കടുത്ത രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ചിത്രം ഷൂട്ട് ചെയ്തതിനെ കുറിച്ചും അത് ചെയ്യാന്‍ താന്‍ എടുത്ത തീരുമാനത്തെ കുറിച്ചും പല അഭിമുഖങ്ങളിലും ശ്വേത സംസാരിച്ചിരുന്നു.
ഇപ്പോഴിതാ, സ്റ്റാര്‍ മാജിക് എന്ന ഷോയില്‍ സംസാരിക്കവെ വീണ്ടും ഈ സിനിമയെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ശ്വേത മേനോന്‍ പറയുന്നത്. ഭര്‍ത്താവിന് കുട്ടികള്‍ വേണമെന്ന് ഉണ്ടായിരുന്നില്ല, പക്ഷെ തനിക്ക് നിര്‍ബന്ധമായിരുന്നു എന്നാണ് ശ്വേത തുറന്നു പറഞ്ഞിരിക്കുന്നത്.
”ശ്രീക്ക് കുട്ടികള്‍ വേണമെന്നേയുണ്ടായിരുന്നില്ല. ഞാനാണ് നിര്‍ബന്ധിച്ചത്. ഞങ്ങളുടെ ഫസ്റ്റ് നൈറ്റ് വേറൊരു രീതിയിലായിരുന്നു. ഞാനാണ് ഡൊമിനേറ്റ് ചെയ്തത്. എനിക്കൊരു പെണ്‍കുട്ടി വേണമെന്നുണ്ടായിരുന്നു. ഇരട്ടക്കുട്ടികളായിരുന്നുവെങ്കില്‍ കുറേക്കൂടി ഹാപ്പിയായേനെ. മൂന്ന് ഇരട്ടക്കുട്ടികളായിരുന്നുവെങ്കില്‍ കൂടുതല്‍ നന്നായേനെ.”
”എന്റെ ആദ്യത്തെ പ്രസവം കണ്ടതോടെ മൂപ്പര്‍ക്ക് മതിയായി. ഭാര്യയെ ഇനി വേദനിപ്പിക്കേണ്ട എന്നാണ് അദ്ദേഹത്തിന്റെ തീരുമാനം. ഞാന്‍ കല്യാണം കഴിക്കുന്നതിന് മുമ്പാണ് കളിമണ്ണിന്റെ കഥ കേള്‍ക്കുന്നത്. എനിക്ക് അഭിനയിക്കാന്‍ പറ്റും. ഗര്‍ഭിണിയാവുന്ന സമയത്തെ കാര്യങ്ങളെല്ലാം ചിത്രീകരിക്കണമെന്ന ആഗ്രഹം എന്റെ മനസിലുണ്ടായിരുന്നു.”
”പ്രഗ്‌നന്റായ ശേഷം ഞാന്‍ ആദ്യം വിളിച്ചത് ബ്ലസിയേട്ടനെയാണ്. ആണോ, എന്നാല്‍ എനിക്ക് കഥ എഴുതണമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്ത് ഷൂട്ട് ചെയ്താലും അതിന്റെ ഹാര്‍ഡ് ഡിസ്‌ക്ക് എന്റെയും ശ്രീയുടെയും കൈയ്യിലായിരിക്കണമെന്ന നിബന്ധനയുണ്ടായിരുന്നു. ഒരു ക്ലിപ്പ് പോലും എവിടെയും കൊടുക്കില്ല.”
Read more
”മോള്‍ക്ക് 14 വയസാവുമ്പോള്‍ ഒരു ഗിഫ്റ്റായി ഇത് ഞാന്‍ കൊടുക്കും. അതാണ് എന്റെയൊരു ആശയം. അവള്‍ എങ്ങനെയാണ് ഈ ലോകത്തേക്ക് വന്നതെന്ന് അവള്‍ അറിയണം. എന്റെ പ്രഗ്‌നന്‍സി തുടക്കം മുതല്‍ ഡെലിവറി വരെ വീഡിയോയില്‍ ചെയ്യാന്‍ പറ്റി. ഞാന്‍ മരിച്ചുപോയാലും ആളുകള്‍ ഇത് കാണണമെന്ന് എനിക്കുണ്ടായിരുന്നു” എന്നാണ് ശ്വേത പറയുന്നത്.