സെറ്റിലുള്ള ആൾക്കാരെന്തു വിചാരിക്കും എന്നു ചിന്തിച്ചിട്ടില്ല, പിന്നെയല്ലേ സമൂഹം, അങ്ങനെയാണ് കാമസൂത്രയുടെ പരസ്യം ചെയ്യുന്നത്: ശ്വേത മേനോൻ

സിനിമയ്ക്ക് അകത്തും പുറത്തും എപ്പോഴും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് ശ്വേത മേനോൻ. മലയാളത്തിന് പുറമേ അന്യ ഭാഷ ചിത്രങ്ങളിലും സജീവമാണ് താരം. ഇപ്പോൾ അവതാരികയായും റിയാലിറ്റി ഷോകളിൽ ജഡ്ജ് ആയും വളരെ തിരക്കിലാണ് ശ്വേത മേനോൻ.

മുൻപ് കാമസൂത്ര എന്ന ഗർഭ നിരോധന ഉറയുടെ പരസ്യത്തിൽ അഭിനയിച്ചതിന് താരത്തിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്നു വന്നത്. എന്നാൽ ആ പരസ്യം ചെയ്ത സമയത്ത് സമൂഹത്തെ പറ്റി ആലോചിച്ചിട്ടില്ല എന്നാണ് ശ്വേത മേനോൻ പറയുന്നത്.

“ജീവിതത്തിൽ എടുത്ത ഒരു തീരുമാനത്തിലും പശ്ചാത്തപിച്ചിട്ടില്ല. കാമസൂത്രയുടെ പരസ്യം ചെയ്ത സമയത്ത് സമൂഹത്തെ കുറിച്ചൊന്നും ഞാൻ ആലോചിച്ചിട്ടില്ല. സെറ്റിലുള്ള ആൾക്കാരെന്തു വിചാരിക്കും എന്നു ചിന്തിച്ചിട്ടില്ല, പിന്നെയല്ലേ സമൂഹം. പലപ്പോഴും ഞാൻ മുൻപ് ചെയ്‌ത കാര്യങ്ങൾ ഇന്ന് ഒരു മടിയും കൂടാതെ സമൂഹം ചെയ്യുന്നുണ്ട്.

ഉദാഹരണം പറയാം. കളിമണ്ണിൽ പ്രസവം ചിത്രീകരിച്ചെന്നു പറഞ്ഞു ചിലർ വിമർശിച്ചു. ഇന്ന് സോഷ്യൽ മീഡിയയിൽ എത്ര ഇൻഫ്ലുവൻസേഴ്‌സും നടിമാരുമാണ് പ്രസവകാലം ചിത്രീകരിക്കുന്നത്. ഞാനാണെങ്കിൽ ഒരു സിനിമയ്ക്കു വേണ്ടിയാണു ചെയ്‌തത്‌. ഇന്നാണെങ്കിലോ ഗർഭധാരണത്തിന്റെ ഓരോ ദിവസങ്ങളുമല്ലേ അല്ലേ പോസ്‌റ്റ് ചെയ്യുന്നത്.

എന്റെ അച്‌ഛൻ പറഞ്ഞിട്ടുണ്ട്, ‘മോളേ, എന്തു ജോലി ചെയ്‌താലും ആത്മാർഥമായി ചെയ്യണം. സിനിമ കണ്ടു കഴിഞ്ഞു പുറത്തു വന്നാൽ ശ്വേത മേനോനെ കുറിച്ചു പറയരുത്. ആ കഥാപാത്രത്തെ കുറിച്ചേ പറയാവൂ’ എന്ന്. നല്ല കഥാപാത്രങ്ങളെ കാത്തിരിക്കുമ്പോൾ വിവാദം ഒക്കെ ആര് ഓർക്കുന്നു.” എന്നാണ് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ശ്വേത മേനോൻ പറഞ്ഞത്.

Latest Stories

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?