എന്താണ് എനിക്ക് സംഭവിച്ചതെന്ന് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു..; കുറിപ്പും ചിത്രവുമായി ശ്വേത മേനോന്‍, പ്രാര്‍ത്ഥനയോടെ ആരാധകര്‍

അപ്രതീക്ഷിതമായി തനിക്ക് വന്ന രോഗത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടി ശ്വേത മേനോന്‍. കഴുത്തിനും കൈയ്ക്കും സംഭവിച്ച ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ചാണ് ശ്വേത ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പും ചിത്രവും പങ്കുവച്ച് വിശദീകരിച്ചിരിക്കുന്നത്. താന്‍ സുഖം പ്രാപിച്ച് വരികയാണെന്ന് പറഞ്ഞു കൊണ്ടാണ് ശ്വേതയുടെ കുറിപ്പ്.

”ഞാന്‍ ഇപ്പോള്‍ സുഖം പ്രാപിക്കുന്നു, പക്ഷേ എന്താണ് സംഭവിച്ചതെന്ന് പറയാന്‍ ആഗ്രഹിക്കുന്നു. കുറെ നീണ്ട യാത്രകള്‍ക്കും ശേഷം എന്റെ വലത് തോളില്‍ ഒരു വെല്ലുവിളി ഉണ്ടായി. കഴുത്തില്‍ നിന്ന് വലതു കൈ വരെ വേദനയും ഇറുകലും അനുഭവപ്പെട്ടിരുന്നു. നടക്കാന്‍ പോലും ബുദ്ധിമുട്ടുണ്ടായി.”

”എന്റെ മാതാപിതാക്കളുടെ ഫിസിയോതെറാപ്പിസ്റ്റുകളായിരുന്ന ജേക്കബിന്റെയും മഞ്ജുവിന്റെയും നിര്‍ദേശപ്രകാരം ഞാന്‍ മികച്ച ഫിസിയോതെറാപ്പി നേടുന്നു. ഫോണ്‍ കോളുകളിലൂടെയും സന്ദേശങ്ങളിലൂടെയും എന്റെ സുഖവിവരം അന്വേഷിച്ച എല്ലാവര്‍ക്കും നന്ദി.”

”എന്നെ കുറിച്ചുള്ള നിങ്ങളുടെ ഉത്കണ്ഠ എനിക്ക് എന്റെ ഹൃദയത്തില്‍ തൊട്ടു” എന്നാണ് ശ്വേത മേനോന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്. വളരെ പെട്ടെന്ന് അസുഖം ഭേദമാകട്ടെ, പ്രാര്‍ത്ഥിക്കുന്നുവെന്ന് ആരാധകര്‍ കുറിച്ചിട്ടുണ്ട്.

Latest Stories

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല