സിനിമയുടെ റിവ്യു സമയത്തിന് മുമ്പ് എടുക്കുന്നത് അപകടമാണെന്ന് സംവിധായകന്‍ സിബി മലയില്‍. അഭിപ്രായ പ്രകടനം നടത്തുമ്പോള്‍ ഒരു മര്യാദ വേണമെന്നും അദ്ദേഹം പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
സോഷ്യല്‍മീഡിയയുടെ ഉപയോഗം വര്‍ധിച്ചതോടെയാണ് സിനിമാ റിവ്യൂകള്‍ പ്രേക്ഷകര്‍ക്കിടയില്‍ വര്‍ധിച്ചത്. എത്രയൊക്കെ കാശ് മുടക്കി പ്രമോഷന്‍ ചെയ്താലും സിനിമയില്‍ നല്ല കണ്ടന്റില്ലെങ്കില്‍ ആ സിനിമ പരാജയപ്പെടുമെന്നത് 2022ല്‍ പല വമ്പന്‍ താരങ്ങളുടെ സിനിമകള്‍ ഫ്‌ളോപ്പായതോടെ പ്രേക്ഷകര്‍ മനസിലാക്കിയത്.
അതേസമയം മൗത്ത് പബ്ലിസിറ്റി വഴി തന്നെ വളരെ ചെറിയ പടങ്ങള്‍ വരെ നൂറ് ദിവസം തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ‘ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് വളരെ അപകടകരമായ കാര്യങ്ങളാണ്.’
‘ഇപ്പോഴുള്ള പുതിയ പ്രവണത ഒരു സിനിമ തിയേറ്ററില്‍ ഇറങ്ങി ഇന്റര്‍വെല്‍ ആകുമ്പോഴേക്കും അതിന്റെ അഭിപ്രായങ്ങള്‍ ചോദിക്കുക എന്നതാണ്. ഒരു സിനിമയെ വിലയിരുത്തേണ്ടത് അത് പൂര്‍ണ്ണമായും കണ്ടശേഷമാണ്.’
‘പക്ഷെ ഇപ്പോള്‍ ഇന്റര്‍വെല്‍ ആകുമ്പോഴേക്കും ഫസ്റ്റ് ഹാഫ് എങ്ങനെയുണ്ടെന്നുള്ള അഭിപ്രായം ചോദിച്ച് ആളുകള്‍ വരും. ഫസ്റ്റ് ഹാഫ്, സെക്കന്റ് ഹാഫ് എന്നുള്ള വേര്‍തിരിക്കല്‍ നമ്മുടെ മാത്രം രീതിയാണ്. ഹോളിവുഡില്‍ അങ്ങനെയല്ല. സിബി മലയില്‍ കൂട്ടിച്ചേര്‍ത്തു.