മലയാള സിനിമയിലെ മികച്ച സംവിധായകരിൽ ഒരാളാണ് സിബി
മലയിൽ. തനിയാവർത്തനം, കിരീടം, ദശരഥം, ഹിസ് ഹൈനസ് അബ്ദുള്ള, ഭാരതം, സദയം, കമലദളം, ആകാശദൂത്, ചെങ്കോൽ, സമ്മർ ഇൻ ബത്ലഹേം തുടങ്ങീ നിരവധി മികച്ച സിനിമകളാണ് സിബി മലയിൽ മലയാളത്തിന് സമ്മാനിച്ചത്.
ഫാസിലിന്റെയും പ്രിയദർശന്റെയും സഹസംവിധായകനായി പ്രവർത്തിച്ചുകൊണ്ടാണ് സിനിമയിലേക്ക് സിബി മലയിൽ കടന്നു വരുന്നത്. 1985 ൽ പുറത്തിറങ്ങിയ ‘മുത്താരംകുന്ന് പി. ഒ’ ആണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ആസിഫ് അലിയെ നായകനായെത്തിയ ‘കൊത്ത്’ എന്ന ചിത്രമാണ് സിബി മലയിലിന്റെ അവസാനമിറങ്ങിയ ചിത്രം.
ഇപ്പോഴിതാ രാഹുൽ സദാശിവൻ സംവിധാനം, ചെയ്ത മമ്മൂട്ടി ചിത്രം ഭ്രമയുഗത്തെ പറ്റി സംസാരിക്കുകയാണ് സിബി മലയിൽ. ചിത്രത്തിന്റെ പോസ്റ്ററുകളും മറ്റും കണ്ടപ്പോൾ ഭ്രമയുഗം വിജയിക്കുമെന്ന് തനിക്ക് ഉറപ്പില്ലായിരുന്നുവെന്നാണ് സിബി മലയിൽ പറയുന്നത്. പോസ്റ്ററും സ്റ്റിൽസുമൊക്കെ കണ്ടപ്പോൾ ഇത് ബ്ലാക്ക് ആൻഡ് വൈറ്റിൽ ഉള്ള സിനിമയാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് സിബി മലയിൽ പറയുന്നത്.
“ഭ്രമയുഗം എന്ന സിനിമ ബ്ലാക്ക് ആൻഡ് വൈറ്റാണ്. കളർഫുള്ളായിട്ടുള്ള ഒന്നും അതിലില്ല. പ്ലെസൻ്റ് ആയിട്ടുള്ള ഒന്നും അതിലില്ല. എന്നാൽ വളരെ ഗ്ലോറിയായിട്ടുള്ള, ഡാർക്ക് ആയിട്ടുള്ള സീനുകളാണ് ചിത്രത്തിലുള്ളത്. അതിന്റെ പോസ്റ്ററും സ്റ്റിൽസുമൊക്കെ കണ്ടപ്പോൾ എനിക്കറിയില്ലായിരുന്നു ഇത് ബ്ലാക്ക് ആൻഡ് വൈറ്റിൽ ഇറങ്ങാനുള്ള ചിത്രമാണെന്ന്. ഇത് ആളുകൾ കാണുമോ, സ്വീകരിക്കപ്പെടുമോ എന്നായിരുന്നു അപ്പോൾ ഞാൻ കരുതിയത്.
Read more
എന്നാൽ നമ്മളെ ഞെട്ടിച്ചു കൊണ്ട് അത് വലിയ രീതിയിൽ പ്രേക്ഷകർ ഏറ്റെടുത്തില്ലേ. അങ്ങനെയുള്ള നല്ല സിനിമകൾ കാണാനുള്ള പ്രേക്ഷകരുമുണ്ട്. അവരെ തടയാതിരിക്കുക എന്നതാണ്. അവർ ഓരോന്ന് കണ്ട് പൊയ്ക്കോട്ടേ.” എന്നാണ് സമകാലിക മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സിബി മലയിൽ പറഞ്ഞത്.