ആ മോഹൻലാൽ ചിത്രത്തിന് റീ റിലീസ് സാധ്യതയുണ്ട്, പക്ഷേ അതിന്റെ ഒർജിനൽ പ്രിന്റ് എവിടെയാണെന്ന് പോലുമറിയില്ല: സിബി മലയിൽ

മലയാള സിനിമയിലെ മികച്ച സംവിധായകരിൽ ഒരാളാണ് സിബി മലയിൽ. തനിയാവർത്തനം, കിരീടം, ദശരഥം, ഹിസ് ഹൈനസ് അബ്ദുള്ള, ഭാരതം, സദയം, കമലദളം, ആകാശദൂത്, ചെങ്കോൽ, സമ്മർ ഇൻ ബത്ലഹേം തുടങ്ങീ നിരവധി മികച്ച സിനിമകളാണ് സിബി മലയിൽ മലയാളത്തിന് സമ്മാനിച്ചത്.

ഫാസിലിന്റെയും പ്രിയദർശന്റെയും സഹസംവിധായകനായി പ്രവർത്തിച്ചുകൊണ്ടാണ് സിനിമയിലേക്ക് സിബി മലയിൽ കടന്നു വരുന്നത്. 1985 ൽ പുറത്തിറങ്ങിയ ‘മുത്താരംകുന്ന് പി. ഒ’ ആണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം.

ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത് 1989-ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമാണ് ‘ദശരഥം’. മോഹൻലാൽ, രേഖ, മുരളി, സുകുമാരി, സുകുമാരൻ തുടങ്ങീ മികച്ച താരങ്ങൾ അണിനിരന്ന ചിത്രം ഇന്നും മലയാളത്തിലെ മികച്ച ചിത്രങ്ങളുടെ പട്ടികയിലുൾപ്പെടുന്നതാണ്. ദേവദൂതൻ റീ റിലീസിന് പിന്നാലെ ദശരഥവും റീ റിലീസ് ആയി എത്തുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇപ്പോഴിതാ അതിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ സിബി മലയിൽ. ദശരഥത്തിന് വലിയ റീ റിലീസ് സാധ്യതകൾ ഉണ്ടെന്നും, എന്നാൽ ചിത്രത്തിന്റെ ഒർജിനൽ പ്രിന്റ് എവിടെയാണെന്ന് അറിയില്ലെന്നും, ചിത്രം മോണോ സൗണ്ട് ട്രാക്കിലാണ് ചെയ്തതെന്നും സിബി മലയിൽ പറയുന്നു.

“ദശരഥത്തിന് വലിയ റീ റിലീസ് സാധ്യതയാണുള്ളത്. എന്നാല്‍ അത് എത്രത്തോളം യാഥാര്‍ഥ്യമാക്കാനാവും എന്നതില്‍ ഉറപ്പില്ല. അതിന്റെ ഒറിജിനല്‍ പ്രിന്റ് എവിടെയാണെന്നു കണ്ടെത്താനാവുമോയെന്നറിയില്ല. മാത്രമല്ല, ദശരഥം മോണോ സൗണ്ട് ട്രാക്കിലാണ് ചെയ്തത്. അതിപ്പോള്‍ വീണ്ടും തീയറ്റുകളില്‍ റിലീസ് ചെയ്യുകയെന്നത് വെല്ലുവിളിയാവും.” എന്നാണ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സിബി മലയിൽ പറഞ്ഞത്.

അതേസമയം ദേവദൂതൻ റീ റിലീസിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പതിനൊന്ന് ദിവസങ്ങൾ കൊണ്ട് 5. 70 കോടി രൂപയാണ് ചിത്രം കളക്ട് ചെയ്തത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ