മതമാണ് നിങ്ങളെ കൊണ്ട് ഇത് ചെയ്യിച്ചതെങ്കില്‍ നിങ്ങള്‍ കലയ്ക്ക് ചേര്‍ന്ന ആളല്ല: സിദ്ധാര്‍ത്ഥ്

മതവുമായും ആത്മീയതയുമായും അകന്നെന്ന കാരണം പറഞ്ഞ് ദംഗല്‍ ഫെയിം സൈറ വസീം അഭിനയം അവസാനിപ്പിച്ചത് സിനിമാലോകത്തും പുറത്തും വലിയ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. സിനിമാരംഗത്തെ പല പ്രമുഖരും നടിയുടെ നിലപാടിനെ വിമര്‍ശിച്ച് രംഗത്തെത്തി. നടിയും നിര്‍മ്മാതാവുമായ രവീണ ടണ്ടന്‍ വിഷയത്തില്‍ വിയോജിപ്പു പ്രകടിപ്പിച്ച് ട്വീറ്റ് ചെയ്തിരുന്നു. സൈറയുടെ തീരുമാനം ഒരു ദുരന്തമാണെന്നാണ് അനുപം ഖെര്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ അവര്‍ക്ക് എന്തു വേണമെങ്കിലും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇപ്പോഴിതാ, സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് നടന്‍ സിദ്ധാര്‍ത്ഥ്. കലയില്‍ മതത്തിന്റെ ആവശ്യകതയില്ലെന്നും മതം ഒരാളെ കലയില്‍ നിന്ന് പിന്തിരിപ്പിക്കുന്നുവെങ്കില്‍ അന്തിമമായി ആ വ്യക്തി കലയ്ക്ക് ചേര്‍ന്ന ആളല്ലെന്നും സിദ്ധാര്‍ത്ഥ്  ട്വീറ്റ് ചെയ്തു. എന്നാല്‍ സൈറയുടെ വ്യക്തിപരമായ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

actor siddharth zaira wasim

ഇത് നിങ്ങളുടെ ജീവിതമാണ്. ഇഷ്ടമുള്ളതൊക്കെ ചെയ്‌തോളൂ. ഭാവിജീവിതത്തിന് ആശംസകള്‍. നമ്മുടെ കലയും കലാസപര്യയുമാണ് നമ്മുടെ ജീവിതമെന്നു ഞാന്‍ വിശ്വസിക്കുന്നു. അതില്‍നിന്ന് മതത്തെ ഒഴിവാക്കാന്‍ നാം പോരാടേണ്ടതുണ്ട്. അത് ഇവിടെ ആവശ്യമില്ല. നിങ്ങളുടെ മതമാണ് നിങ്ങളെ കൊണ്ട് ഇതു ചെയ്യിച്ചതെങ്കില്‍, അന്തിമമായി നിങ്ങള്‍ ഇവിടേക്കു ചേര്‍ന്നയാളല്ല. ആശംസകള്‍ സിദ്ധാര്‍ത്ഥ് ട്വിറ്ററില്‍ കുറിച്ചു.

2016- ല്‍ തിയേറ്ററുകളിലെത്തിയ ആമീര്‍ ഖാന്‍ ചിത്രം ദംഗലിലൂടെയാണ് കശ്മീര്‍ സ്വദേശിനിയായ സൈറ ബോളിവുഡിലേക്ക് പ്രവേശിക്കുന്നത്. ദംഗലിലെ അഭിനയം സൈറയ്ക്ക് മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്തിരുന്നു. 2017- ല്‍ റിലീസ് ചെയ്ത സീക്രട്ട് സൂപ്പര്‍ സ്റ്റാറില്‍ ഇന്‍സിയ മാലിക്ക് എന്ന വേഷമാണ് സൈറ ചെയ്തത്. “ദ സ്‌കൈ ഈസ് പിങ്ക്” എന്ന ചിത്രമാണ് സൈറയുടെതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു