'ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ബോൾഡായ സ്ത്രീയാണ് അവർ'..; സിദ്ധാര്‍ത്ഥ് ഭരതന്‍

താൻ കണ്ടതിൽ വെച്ച് ഏറ്റവും ബോൾഡായ സ്ത്രീ തന്റെ അമ്മയായിരുന്നുവെന്ന് സിദ്ധർത്ഥ് ഭരതൻ. ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് സിദ്ധാര്‍ത്ഥ് തന്റെ അമ്മയെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചത്. താന്‍ കണ്ടതില്‍ ഏറ്റവും ബോള്‍ഡായ സ്ത്രീയാണ് തന്റെ അമ്മയെന്നാണ് സിദ്ധാർത്ഥ് പറഞ്ഞത്.

അമ്മയുടെ അവസാന സമയത്ത് താന്‍ ഇമോഷണലി വളരെ മോശം അവസ്ഥയില്‍ ആയിരുന്നു. അന്ന് അമ്മയെ കാണുമ്പോൾ താന്‍ കരയാന്‍ തുടങ്ങും അപ്പോൾ കരയരുതെന്നാണ് അമ്മ പറഞ്ഞതെന്നും സിദ്ധാര്‍ത്ഥ് പറയുന്നു. അമ്മയുടെ ആറ്റിറ്റൂഡും കാര്യങ്ങളെ നോക്കി കാണുന്ന രീതിയൊക്കെ എപ്പോഴും കൂളായിരിക്കും.

എല്ലാ അമ്മമാരെയും പോലെ അമ്മ തന്നെയും വഴക്ക് പറയും. പക്ഷേ നമ്മൾ മോശം അവസ്ഥയിലാണെന്ന് തോന്നിയാൽ കുറച്ചുകൂടി വ്യത്യസ്തമായ രീതിയിലാണ് അമ്മ അപ്രോച് ചെയ്യുകയെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. തനിക്ക് അപകടം സംഭവിച്ച് ആശുപത്രിയില്‍ കിടന്നപ്പോള്‍ ഉണ്ടായ അനുഭവവും സിദ്ധാര്‍ത്ഥ് പങ്കുവെച്ചു.

അപകടത്തിന് ശേഷം അമ്മ തന്നെ ആദ്യം ഐ.സി.യുവില്‍ എത്തി കാണുമ്പോള്‍ കുഴമില്ല എന്ന് പറഞ്ഞാണ് സമാധാനിപ്പിച്ചത്. അത് കേട്ടപ്പോൾ ചെറിയ അപകടമാണ് സംവിച്ചതെന്നാണ് താൻ കരുതിയത്. എന്നാൽ അപകടം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് തനിക്ക് ബോധം വന്നതെന്നറിഞ്ഞപ്പോൾ കുറ്റബോധം തോന്നിയെന്നും സിദ്ധാര്‍ത്ഥ് പറയുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം