തനിക്ക് നഷ്ടമായ ഒരു കഥാപാത്രത്തെക്കുറിച്ച് മനസ്സുസിദ്ദിഖ്. അയ്യപ്പനും കോശിയിലെയും രഞ്ജിത്ത് ചെയ്ത വേഷമാണ് സിദ്ദിഖിന് നഷ്ടപ്പെട്ടത്. അയ്യപ്പനും കോശിയിലും പൃഥിരാജിന്റെ അച്ഛന്‍ കുര്യന്റെ റോള്‍ ഞാനായിരുന്നു അഭിനയിക്കേണ്ടത്.
ആ സമയത്ത് ഞാന്‍ മോഹന്‍കുമാര്‍ ഫാന്‍സ് എന്ന സിനിമയില്‍ അഭിനയിക്കുകയാണ്. ആ ചിത്രം തുടങ്ങാന്‍ കുറച്ച് വൈകി. ജിസ് മോനോട് ഞാന്‍ പറയുന്നുണ്ട്. ഇക്ക പോയാല്‍ ശരിയാവില്ലെന്ന് പറഞ്ഞു. മുഴുനീള റോളാണ്’
രഞ്ജിത്ത് ഇടയ്ക്ക് എന്നെ വിളിക്കുന്നുണ്ട്, ഇതൊന്ന് ഒതുക്കിയിട്ട് വരാം എന്ന് പറഞ്ഞു. സച്ചി അത്രയും നല്ല രീതിയിലാണ് ആ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. പക്ഷെ അവര്‍ക്ക് ഒരു ദിവസം ഈ കഥാപാത്രത്തിന്റെ സീന്‍ എടുത്തേ പറ്റുള്ളൂ’ പൃഥിരാജുമെല്ലാമുള്ള കോമ്പിനേഷന്‍ രംഗമാണ്. നാളെ എത്തിയേ പറ്റുള്ളൂ എന്ന് പറഞ്ഞു. പക്ഷെ പോവാന്‍ ഒരു രീതിയിലും പറ്റിയില്ല. അങ്ങനെ അവസാന നിമിഷം രഞ്ജിത്താണ് അത് അഭിനയിക്കുന്നത്’
രഞ്ജിത്ത് അഭിനയിച്ച് കഴിഞ്ഞും എന്നെ വിളിച്ച് ചീത്ത പറയും. ചില ഡയലോഗുകള്‍ പറയുമ്പോള്‍ എനിക്ക് നിന്നെ ചവിട്ടി കൊല്ലാന്‍ തോന്നുന്നു എന്ന്. ഞാന്‍ പറഞ്ഞു, രഞ്ജീ അത് ഞാന്‍ ചെയ്താല്‍ വേറെ രീതിയില്‍ ആയിരിക്കും രഞ്ജിത്ത് ചെയ്താല്‍ വേറെ രീതിയില്‍ ആയിരിക്കും. രഞ്ജിത്ത് ചെയ്തതില്‍ പുതുമ ഉണ്ടെന്ന്’
‘നീ ആ വര്‍ത്തമാനം ഒന്നും പറയേണ്ട നീ അന്ന് വന്നില്ല, എന്നെ ചതിച്ചതാണെന്ന് പറഞ്ഞ് ഇപ്പോഴും വഴക്ക് പറയും. സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.