മോഹന്‍ലാലിനോട് ഉള്ളതിനേക്കാള്‍ കൂടുതല്‍ ബഹുമാനം മമ്മൂട്ടിയോട് ഉണ്ടെന്ന് നടന്‍ സിദ്ദിഖ്. മോഹന്‍ലാലും താനും സമപ്രായക്കാരാണെന്നും മമ്മൂട്ടി കുറച്ചുകൂടി മൂത്തയാളായത് കൊണ്ട് ബഹുമാനത്തോടെയാണ് കാണുന്നതെന്നുമാണ് സിദ്ദിഖ് പറയുന്നത്.
മമ്മൂക്കയെ കാണുന്ന പോലെയല്ല ലാലിനെ കാണുന്നത്. മോഹന്‍ലാലും താനും സമപ്രായക്കാരാണ്. മമ്മൂക്ക കുറച്ചുകൂടി മൂത്തയാളായത് കൊണ്ട് അത്തരമൊരു സ്നേഹം കലര്‍ന്ന ബഹുമാനമായിരിക്കുമല്ലോ എപ്പോഴുമുണ്ടാവുക. എന്നാല്‍ കൊടുങ്കാറ്റ് വന്നാലും ലാല്‍ അനങ്ങില്ല.
എന്ത് വന്നാലും ഹാ വരട്ടെ, കൊടുങ്കാറ്റ് വന്നാല്‍ അതിന്റെ കൂടെ നമ്മള്‍ മാത്രമല്ലല്ലോ എല്ലാം പോവില്ലേ, വരുമ്പോള്‍ നോക്കാമെന്ന കാഴ്ചപ്പാടാണ് ലാലിന്. ലാലിന്റെ അടുത്ത് നിന്ന് പഠിക്കാന്‍ ശ്രമിച്ചിട്ടും ഇപ്പോഴും പഠിക്കാന്‍ പറ്റാത്ത ഒരു കാര്യമാണിത്.
മറ്റ് ഭാഷകളില്‍ അഭിനയിക്കുന്ന താരങ്ങളെ കാണുമ്പോള്‍ അവരോട് സംസാരിക്കുമ്പോള്‍ രണ്ടാമതായി അവര്‍ ചോദിക്കുക മോഹന്‍ലാല്‍ സാര്‍ എങ്ങനെ ഇരിക്കുന്നു എന്നാണ്. അദ്ദേഹത്തെ എല്ലാവര്‍ക്കും അത്രക്കും റെസ്പെക്ടാണ് എന്നാണ് സിദ്ദിഖ് ഒരു അഭിമുഖത്തില്‍ പറയുന്നത്.