മലയാള സിനിമയിലെ ശ്രദ്ധേയരായ സംവിധായക ജോഡി ആണ് സിദ്ദിഖ് ലാല്‍ . 1989-ല്‍ പുറത്തിറങ്ങിയ റാംജി റാവു സ്പീക്കിങ്ങ് ആയിരുന്നു സിദ്ദിഖ് – ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ആദ്യ സിനിമ.
പക്ഷേ ഇടക്കാലത്ത് ഇരുവരും പിരിഞ്ഞിരുന്നു. സിദ്ദിഖ് പൂര്‍ണമായും സംവിധാനത്തിലേക്കും ലാല്‍ നിര്‍മ്മാണത്തിലേക്കും അഭിനയത്തിലേക്കും തിരിഞ്ഞു. ആദ്യത്തെ ഈ പിളര്‍പ്പിന് ശേഷം പിറന്ന സിനിമകളാണ് ഹിറ്റലര്‍, ഫ്രണ്ട്സ് എന്നിവ.
ഇത്രയും വര്‍ഷം രണ്ടുപേരും പിരിഞ്ഞു നിന്നത് എന്താണെന്ന് വ്യക്തമാക്കാന്‍ ഇരുവരും തയ്യാറായിരുന്നില്ല. ഒരിക്കല്‍ മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ കൂട്ടുകെട്ട് പിരിഞ്ഞതിനെ കുറിച്ച് സിദ്ദിഖും ലാലും സംസാരിച്ചിരുന്നു. തങ്ങള്‍ പിരിഞ്ഞതിന്റെ കാരണം പറഞ്ഞാല്‍ അത് ചിലരെ വേദനിപ്പിക്കുമെന്നാണ് ലാല്‍ ഇത് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിച്ചത്.
അത് പറഞ്ഞാലും അത് പറയുന്ന ഞങ്ങള്‍ക്കോ കേള്‍ക്കുന്ന പ്രേക്ഷകര്‍ക്കോ ആര്‍ക്കും ഒരു ഗുണവും ഉണ്ടാകാന്‍ പോകുന്നില്ല. അങ്ങനെ ആര്‍ക്കും ഗുണമില്ലാത്ത, ചിലപ്പോള്‍ ആരെയെങ്കിലും വേദനിപ്പിച്ചേക്കാവുന്ന ഒരു കാര്യം എന്തിനാണ് പറയുന്നത് എന്നാണ് ലാല്‍ ചോദിച്ചത്.
കൂട്ടുകെട്ട് പിരിഞ്ഞതു കൊണ്ട് രണ്ടുപേര്‍ക്കും നല്ലതേ ഉണ്ടായിട്ടുള്ളൂ എന്നും ലാല്‍ പറഞ്ഞിരുന്നു.ഒറ്റയ്ക്ക് പ്രവര്‍ത്തിക്കുമ്പോള്‍ അദ്ദേഹവും ഉണ്ടായിരുന്നെങ്കില്‍ ഗുണമായേനെ എന്ന് ചിലപ്പോഴെങ്കിലും തോന്നും.
Read more
ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന ഗുണങ്ങള്‍ ഓര്‍ക്കാറുണ്ട്. ചില പടങ്ങള്‍ ഒരുമിച്ചായിരുന്നെങ്കില്‍ ഒരുപക്ഷേ അതിലും നന്നായേനെ എന്ന് തോന്നിയിട്ടുണ്ടെന്നും ലാല്‍ പറഞ്ഞു.