ഞങ്ങള്‍ പിരിഞ്ഞതിന്റെ കാരണം പറഞ്ഞാല്‍ ചിലര്‍ക്ക് വേദനിക്കും; സിദ്ദിഖുമായുണ്ടായ അകല്‍ച്ചയെ കുറിച്ച് ലാല്‍

മലയാള സിനിമയിലെ ശ്രദ്ധേയരായ സംവിധായക ജോഡി ആണ് സിദ്ദിഖ് ലാല്‍ . 1989-ല്‍ പുറത്തിറങ്ങിയ റാംജി റാവു സ്പീക്കിങ്ങ് ആയിരുന്നു സിദ്ദിഖ് – ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ആദ്യ സിനിമ.


പക്ഷേ ഇടക്കാലത്ത് ഇരുവരും പിരിഞ്ഞിരുന്നു. സിദ്ദിഖ് പൂര്‍ണമായും സംവിധാനത്തിലേക്കും ലാല്‍ നിര്‍മ്മാണത്തിലേക്കും അഭിനയത്തിലേക്കും തിരിഞ്ഞു. ആദ്യത്തെ ഈ പിളര്‍പ്പിന് ശേഷം പിറന്ന സിനിമകളാണ് ഹിറ്റലര്‍, ഫ്രണ്ട്സ് എന്നിവ.

ഇത്രയും വര്‍ഷം രണ്ടുപേരും പിരിഞ്ഞു നിന്നത് എന്താണെന്ന് വ്യക്തമാക്കാന്‍ ഇരുവരും തയ്യാറായിരുന്നില്ല. ഒരിക്കല്‍ മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ കൂട്ടുകെട്ട് പിരിഞ്ഞതിനെ കുറിച്ച് സിദ്ദിഖും ലാലും സംസാരിച്ചിരുന്നു. തങ്ങള്‍ പിരിഞ്ഞതിന്റെ കാരണം പറഞ്ഞാല്‍ അത് ചിലരെ വേദനിപ്പിക്കുമെന്നാണ് ലാല്‍ ഇത് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിച്ചത്.

അത് പറഞ്ഞാലും അത് പറയുന്ന ഞങ്ങള്‍ക്കോ കേള്‍ക്കുന്ന പ്രേക്ഷകര്‍ക്കോ ആര്‍ക്കും ഒരു ഗുണവും ഉണ്ടാകാന്‍ പോകുന്നില്ല. അങ്ങനെ ആര്‍ക്കും ഗുണമില്ലാത്ത, ചിലപ്പോള്‍ ആരെയെങ്കിലും വേദനിപ്പിച്ചേക്കാവുന്ന ഒരു കാര്യം എന്തിനാണ് പറയുന്നത് എന്നാണ് ലാല്‍ ചോദിച്ചത്.

കൂട്ടുകെട്ട് പിരിഞ്ഞതു കൊണ്ട് രണ്ടുപേര്‍ക്കും നല്ലതേ ഉണ്ടായിട്ടുള്ളൂ എന്നും ലാല്‍ പറഞ്ഞിരുന്നു.ഒറ്റയ്ക്ക് പ്രവര്‍ത്തിക്കുമ്പോള്‍ അദ്ദേഹവും ഉണ്ടായിരുന്നെങ്കില്‍ ഗുണമായേനെ എന്ന് ചിലപ്പോഴെങ്കിലും തോന്നും.

ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന ഗുണങ്ങള്‍ ഓര്‍ക്കാറുണ്ട്. ചില പടങ്ങള്‍ ഒരുമിച്ചായിരുന്നെങ്കില്‍ ഒരുപക്ഷേ അതിലും നന്നായേനെ എന്ന് തോന്നിയിട്ടുണ്ടെന്നും ലാല്‍ പറഞ്ഞു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം