പഴയ പോപ്പുലാരിറ്റി വിറ്റു കാശാക്കാം എന്ന ധാരണ എനിക്കോ ലാലിനോ ഉണ്ടായിട്ടില്ല ;  സിദ്ദിഖ്

മലയാള സിനിമാ ആരാധകർക്ക് ഒരിക്കലും മറക്കാനാവാത്ത ഒരുപിടി ചിത്രങ്ങളാണ് സിദ്ദിഖ് – ലാല്‍ കൂട്ടുക്കെട്ട്   സമ്മാനിച്ചത്. എന്നാൽ, ഇപ്പോൾ ഈ കൂട്ടുകെട്ടിൽ സിനിമകൾ ഒന്നും മലയാളികൾക്ക് കിട്ടാറില്ല.

ഇനിയും ഈ കൂട്ടുകെട്ടിൽ സിനിമകളുണ്ടാകുമോയെന്ന ചോദ്യത്തിന് മറുപടിയുമായി സംവിധായകന്‍ സിദ്ദിഖ് തന്നെ രംഗത്തെത്തിയിരിക്കുകയാണ് .

Read more

കോവിഡാനന്തരമെങ്കിലും പഴയ ഹിറ്റ് ജോഡി സിദ്ദിഖ്-ലാല്‍ സംവിധാനത്തില്‍ ഒന്നിക്കാന്‍ സാധ്യതയുണ്ടോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
റാംജി റാവു എടുത്ത പ്രായമല്ല ഇപ്പോള്‍ ഞങ്ങള്‍ക്ക്. രണ്ടുപേരും ചേര്‍ന്നാലേ സിനിമ പൂര്‍ണ്ണമാകൂ എന്ന് പ്രേക്ഷകന് പറയാം.
‘പഴയ പോപ്പുലാരിറ്റിയെ കാഷ് ചെയ്യാം എന്ന ഐഡിയ എനിക്കോ ലാലിനോ ഇല്ല. ഇപ്പോള്‍ സിനിമ ചെയ്യുമ്പോള്‍ ഞങ്ങള്‍ക്ക് പരസ്പരം മിസ് ചെയ്യാറുമില്ല. അത് പ്രായം വരുത്തുന്ന മെച്യൂരിറ്റിയാണ്,’ സിദ്ദിഖ് പറഞ്ഞു.