പ്രണവിന്റെ മനസ് വായിക്കാന്‍ പോയ ലെനയ്ക്ക് ഉത്തരംമുട്ടി, ഒരുപാട് കാര്യങ്ങള്‍ തിരിച്ച് ചോദിച്ചു: സിദ്ദിഖ്

പ്രണവ് മോഹന്‍ലാലിന്റെ മനസ് വായിക്കാന്‍ പോയ നടി ലെനയ്ക്ക് ഉത്തരം മുട്ടിയ കഥ പങ്കുവച്ച് നടന്‍ സിദ്ദിഖ്. ‘നേര്’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് സിദ്ദിഖ് പ്രണവിനെ കുറിച്ച് സംസാരിച്ചത്. തന്നോട് കുറേ കാര്യങ്ങള്‍ ചോദിച്ചതിന് ശേഷമാണ് ലെന പ്രണവിനടുത്തേക്ക് പോയത് എന്നല്‍ പ്രണവ് തിരിച്ച് അങ്ങോട്ട് ചോദ്യം ചെയ്യാന്‍ തുടങ്ങി എന്നാണ് സിദ്ദിഖ് പറയുന്നത്.

”ആദി സിനിമ ഷൂട്ട് ചെയ്യുന്ന സമയത്ത് ലെന ഞങ്ങളോട് പറഞ്ഞു, നിങ്ങള്‍ എങ്ങനെ ഉള്ള ഒരാള്‍ ആണെന്ന് ഞാന്‍ വേണമെങ്കില്‍ പറഞ്ഞു തരാം ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞാല്‍ മതി എന്ന്. എന്നിട്ട് ലെന എന്നോട് കുറെ ചോദ്യങ്ങള്‍ ചോദിച്ചു. ഞാന്‍ അതിനൊക്കെ ഓരോ ഉത്തരങ്ങള്‍ പറഞ്ഞു.”

”അപ്പോള്‍ ലെന എന്നോട് ആ ഇക്ക ഇങ്ങനെയൊക്കെ ആണ്, ഇങ്ങനെ ആണ് ചിന്തിക്കുന്നത് എന്നൊക്കെ പറഞ്ഞ് എന്നെ കുറിച്ച് കാര്യങ്ങള്‍ തിരിച്ചു പറഞ്ഞു. കേട്ടപ്പോള്‍ എനിക്ക് പലതും ശരിയാണെന്ന് തോന്നി. എന്നിട്ട് ലെന പോയത് പ്രണവിന്റെ അടുത്തേക്കാണ്. പ്രണവിനോടും ഇതുപോലെ ചോദ്യങ്ങള്‍ ചോദിക്കാന്‍ വേണ്ടിയാണ് പോയത്.”

”അപ്പു ഇങ്ങനെ നടന്നു പോകുമ്പോള്‍ ഒരു സ്ഥലത്ത് ചെല്ലുമ്പോള്‍ ഒരു മല അവിടെ കാണുന്നു. അത് കാണുമ്പോള്‍ അപ്പുവിന് എന്ത് തോന്നും എന്ന്. അപ്പു തിരിച്ച് എന്ത് മല എന്ന് ചോദിച്ചു. ഒരു മല എന്ന് ലെന പറഞ്ഞപ്പോള്‍, അതേ അത് തന്നെയാണ് ചോദിക്കുന്നത് എന്ത് മല ആണെന്ന് പറയൂ എന്ന് അപ്പു പറഞ്ഞു.”

”ഒരുപാട് ചോദ്യങ്ങള്‍ അപ്പു തിരിച്ച് ലെനയോട് ചോദിച്ചു. ഞാനാകട്ടെ ലെന എന്നോട് ചോദിച്ചപ്പോള്‍ തന്നെ പെട്ടെന്ന് പെട്ടെന്ന് ഉത്തരം പറയുകയായിരുന്നു. പ്രണവിന്റെ മനസ് കണ്ടുപിടിക്കാന്‍ പോയിട്ട് അവസാനം ഉത്തരം മുട്ടി ലെന അവിടുന്ന് എഴുന്നേറ്റ് പോയി. ഇത് ശരിയാകില്ല ഇങ്ങനെ പറഞ്ഞത് ശരിയാകില്ല എന്ന രീതിയാണ് അപ്പു.”

”അയാളുടെ അടുത്ത് ഇങ്ങനെ ഉള്ള കാര്യങ്ങള്‍ ഒന്നും പറ്റില്ല. ഒരു സ്ഥലത്ത് ചെല്ലുമ്പോള്‍ അവിടെയൊരു ജലാശയം കണ്ടു, അപ്പുവിന് എന്ത് തോന്നും എന്ന് ചോദിച്ചാല്‍ ഞാന്‍ അങ്ങോട്ട് പോകില്ല തിരിച്ചു പോരും എന്ന് പറയും. ഇങ്ങനെ നമ്മള്‍ ആരും പറയാത്ത ഉത്തരങ്ങള്‍ ഒക്കെ ആണ് അയാള്‍ പറയുന്നത്” എന്നാണ് സിദ്ദിഖ് പറഞ്ഞത്.

Latest Stories

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ