ആ മോതിരം ഞാന്‍ തിരിച്ചു കൊടുത്തില്ലെങ്കിലും ലാലിന് പ്രശ്‌നമില്ല, വളരെ വിലപിടിപ്പുള്ളതാണ്.. വാങ്ങിക്കാന്‍ കാരണമുണ്ട്: സിദ്ദിഖ്

‘നേര്’ സിനിമയുടെ പ്രമോഷനിടെ മോഹന്‍ലാല്‍ സിദ്ദിഖിന് തന്റെ കൈയ്യിലെ മോതിരം ഊരി നല്‍കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. പിന്നീട് ഒരു വേദിയില്‍ വച്ച് അതിനെ കുറിച്ച് സിദ്ദിഖ് സംസാരിക്കുകയും ചെയ്തിരുന്നു. ചോദിച്ചാല്‍ മോതിരം വരെ ഊരിത്തരുന്ന ആളാണ് മോഹന്‍ലാല്‍ എന്നായിരുന്നു സിദ്ദിഖ് പറഞ്ഞത്.

എന്തുകൊണ്ടാണ് മോഹന്‍ലാലിന്റെ മോതിരം പ്രസ് മീറ്റിനിടെ വാങ്ങി ധരിച്ചത് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സിദ്ദിഖ് ഇപ്പോള്‍. ”ജ്വല്ലറീസ് മറ്റുള്ളവര്‍ ഉപയോഗിക്കുന്നത് കാണാന്‍ എനിക്ക് താല്‍പര്യമാണ്. ഞാന്‍ അധികം ഉപയോഗിക്കാറില്ല. തന്റെ വളരെ വിലിപിടിപ്പുള്ള മോതിരത്തെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞിരുന്നു.”

”അതുകൊണ്ടാണ് അന്ന് അവിടെ വച്ച് ആ മോതിരം ഞാന്‍ വാങ്ങി നോക്കിയത്. ലാല്‍ ധരിച്ചിരുന്നത് വളരെ എക്‌സ്‌പെന്‍സീവ് ആയിട്ടുള്ള ഒരു ബ്രാന്റിന്റെ മോതിരമാണ്. അതിനെ കുറിച്ച് എന്നോട് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ആ മോതിരം ആണോയെന്ന് ചോദിച്ചാണ് ഞാന്‍ വാങ്ങി നോക്കിയത്.”

”ആ ഭാഗം മാത്രം ഷൂട്ട് ചെയ്ത് വരുമെന്ന് ഞാന്‍ വിചാരിച്ചിരുന്നില്ല. പിന്നെ അതൊരു മോശം കാര്യമല്ലല്ലോ. ആ സമയത്ത് ഞാന്‍ അത് ചോദിക്കുമ്പോള്‍ മോഹന്‍ലാല്‍ തന്നില്ലെങ്കിലുള്ള സ്ഥിതി ആലോചിച്ച് നോക്കൂ. അങ്ങനെ ആണെങ്കില്‍ അത് മോശമായേനെ.”

”പക്ഷെ ലാലിന്റെ അടുത്ത് നിന്ന് അങ്ങനൊന്നും പ്രതീക്ഷിക്കുകയെ വേണ്ട. ലാല്‍ അങ്ങനൊന്നും ചെയ്യുന്നൊരാളല്ല. ഇനി ഇപ്പോള്‍ ഞാന്‍ ആ മോതിരം തിരിച്ചു കൊടുത്തില്ലെങ്കിലും ലാല്‍ ഒന്നും പറയില്ല” എന്നാണ് സിദ്ദിഖ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!