അഞ്ച് ലക്ഷം രൂപ തന്നാല്‍ ഓക്കെയാണ് നായകനാക്കാം എന്ന് പറഞ്ഞു, പക്ഷെ ഒരു റോള്‍ പോലും കിട്ടിയില്ല: സിജു വിത്സന്‍

തന്റെ തുടക്കകാലത്തെ കുറിച്ച് മനസു തുറന്ന് നടന്‍ സിജു വിത്സന്‍. ഒരാപാട് ഓഡിഷന്‍സിന് പോയിട്ടുണ്ട്. സിനിമകളുടെ പൂജകള്‍ക്ക് എല്ലാം പോകും. സംവിധായകന്റെ മുന്നിലൂടെ നടക്കും. കൊള്ളാമെന്ന് പറഞ്ഞ് റോള്‍ തന്നാലോ എന്ന് കരുതിയിരുന്നു. ഒരാള്‍ തന്നോട് അഞ്ച് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത് എന്നാണ് സിജു പറയുന്നത്.

സിനിമയുടെ പൂജയ്ക്കൊക്കെ പോയിട്ടുണ്ട്. വിനയന്‍ സാറിന്റെ മുന്നില്‍ കൂടെ ഒക്കെ അങ്ങോട്ടും ഇങ്ങോട്ടും കുറേ നടന്നിട്ടുണ്ട്. എങ്ങാനും കണ്ടിട്ട് ഇവന്‍ കൊള്ളാം എന്ന് തോന്നി ഏതെങ്കിലും ഒരു വേഷം തന്നാലോ എന്ന് കരുതിയാണ് നടക്കുന്നത്. എല്ലാ പൂജയ്ക്കും പോകുമായിരുന്നു. 2009-2011 വരെയുള്ള കാര്യമാണ്.

അവിടെ പോയി വടയും ചായയും കുടിക്കുക, സംവിധായകരുടെ മുന്നില്‍ കൂടെ നടക്കുക ഇതായിരുന്നു. നമ്മളെയൊന്നും വിളിച്ചിട്ടുണ്ടാകില്ല. പക്ഷെ അങ്ങനെ നടന്നിട്ടും ഒരു സിനിമ പോലും കിട്ടിയിട്ടില്ല. താന്‍ വരുന്ന സമയത്ത് ഓഡിഷന്‍സേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ കുറവാണ്. അന്ന് തന്നോട് പൈസ ചോദിച്ചിട്ടുണ്ട്.

നായകനായി നിങ്ങള്‍ ഓക്കെയാണ്. പക്ഷെ വേറെ ഒരാളും ഓക്കെയാണ് അഞ്ച് ലക്ഷം രൂപയിട്ടാല്‍ ഓക്കെയാണ്, മറ്റേയാളും തരാന്‍ ഓക്കെയാണ് എന്ന് പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞു. ‘എന്റെ പൊന്ന് ചേട്ടാ എന്റെ കൈയ്യില്‍ പത്ത് പൈസയില്ല എങ്ങനെയെങ്കിലും അഭിനയിച്ച് കുറച്ച് കാശുണ്ടാക്കണം എന്ന് കരുതിയാണ് ഞാന്‍ വന്നിരിക്കുന്നത്. ആ എന്നോട് കാശ് ചോദിച്ചാല്‍ എവിടെ ഉണ്ടാകാനാണ്’ എന്ന് താന്‍ ചോദിച്ചു.

സിനിമയും പൈസയും ഇല്ലാതെ വരുമ്പോള്‍ പാഷന്‍ മാത്രം മതിയാകില്ലെന്ന് തോന്നും. ആ സമയത്ത് പൈസയെങ്കിലും കിട്ടട്ടെ എന്ന് കരുതി സിനിമകള്‍ ചെയ്യും. എന്നാല്‍ അത് കുറച്് കഴിയുമ്പോള്‍ വേണ്ടെന്ന് തിരിച്ചറിയും എന്നാണ് സിജു വിത്സന്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍