മീന്‍കറി പോലുള്ള തട്ടുപൊളിപ്പന്‍ നമ്പറുകളില്‍ പിടിച്ചായിരുന്നു നിവിനൊപ്പം സൗജന്യ താമസം..: സിജു വിത്സന്‍

ജോലി അന്വേഷിച്ച് നടക്കുന്ന കാലത്ത് നിവിന്‍ പോളിയുടെ ഹോസ്റ്റലില്‍ സൗജന്യമായി താമസിച്ചിരുന്നതിനെ കുറിച്ച് സിജു വിത്സന്‍. ജോലി അന്വേഷിച്ച് നടക്കുന്ന സമയത്ത് കാശ് കൊടുക്കാതെ താമസിക്കാന്‍ പറ്റുന്ന ഇടം തേടി വരുമ്പോഴാണ് നിവിനൊപ്പം ഹോസ്റ്റലില്‍ താമസിച്ചിരുന്നത് എന്നാണ് സിജു പറയുന്നത്.

നിവിന്‍ പോളിക്കും അജു വര്‍ഗീസിനും സൈജു കുറുപ്പിനുമൊപ്പം സിജു എത്തിയ അഭിമുഖത്തിലാണ് താരം സംസാരിച്ചത്. ഡിഗ്രി കഴിഞ്ഞ് ജോലി അന്വേഷിച്ച് നടക്കുന്ന കാലത്ത് ബൈക്കോടിച്ച് നിവിനൊക്കെ താമസിക്കുന്ന ഹോസ്റ്റലിലേക്ക് എത്രയോ തവണ പോയിട്ടുണ്ട്.

ജോലി ഇല്ലാത്ത കാലത്ത് വാടക കൊടുക്കാതെ ഇവരുടെ ഹോസ്റ്റലില്‍ ഒരുപാട് നാള്‍ കഴിഞ്ഞിട്ടുണ്ട്. മീന്‍കറി പോലുള്ള തട്ടുപൊളിപ്പന്‍ നമ്പറുകളില്‍ പിടിച്ചായിരുന്നു ഹോസ്റ്റലില്‍ കയറിപ്പറ്റിയുള്ള സൗജന്യ താമസം. ജോലി അന്വേഷിക്കുന്ന കാലമല്ലേ.

കാശ് ചെലവാക്കാതെ താമസിക്കാനൊരു സ്ഥലം തരപ്പെടുത്താന്‍ വലിയ പ്രയാസമായിരുന്നു. പോകുന്നില്ലേയെന്ന് കൂട്ടുകാര്‍ ചോദിക്കുന്നത് വരെ മുറിയില്‍ പറ്റിപ്പിടിച്ചു കൂടും. രാഹുല്‍, രാജീവ്, പ്രവീണ്‍… അന്നവിടെ ഒരുപാട് കൂട്ടുകാരുണ്ടായിരുന്നു എന്നാണ് സിജു പറയുന്നത്.

ഇതിന് നിവിന്‍ മറുപടിയും പറയുന്നുണ്ട്. സിജു നല്ലൊരു കുക്കാണ്. ഇവന്റെ മീന്‍കറി അന്ന് തങ്ങള്‍ക്കിടയില്‍ വലിയ ഹിറ്റാണ്. ഇവന്‍ ഹോസ്റ്റലിലേക്ക് വരുന്നത് കൂട്ടുകാര്‍ക്കൊക്കെ വലിയ സന്തോഷമായിരുന്നു. പക്ഷേ, വന്നാല്‍ പോകില്ല എന്നതായിരുന്നു ഏക പ്രശ്നം എന്നാണ് നിവിന്‍ പറയുന്നത്.

‘സാറ്റര്‍ഡേ നൈറ്റ്‌സ്’ ആണ് ഇവരുടെ പുതിയ സിനിമ. ഗ്രേസ് ആന്റണി, സാനിയ അയ്യപ്പന്‍, മാളവിക, പ്രതാപ് പോത്തന്‍, ശാരി, വിജയ് മേനോന്‍, അശ്വിന്‍ മാത്യു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. നവംബര്‍ 4ന് ആണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്.

Latest Stories

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു