സംവിധായകന്‍ വിനയനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടന്‍ സിജു വില്‍സണ്‍. പത്തൊന്‍പതാം നൂറ്റാണ്ട് എന്ന സിനിമയിലേക്ക് നായകവേഷം ചെയ്യാന്‍ വിനയന്‍ തന്നെ വിളിച്ച സംഭവം ഓര്‍ത്തെടുത്താണ് സിജു വില്‍സണ്‍ വികാരാധീനനായത്.
”ഞാന്‍ ഇങ്ങനെയൊരു സിനിമ ചെയ്യണമെന്ന് വിചാരിച്ചോണ്ടിരിക്കുന്ന സമയത്താണ് സര്‍ കറക്റ്റായിട്ട് എന്നെ വിളിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഞാന്‍ ചെയ്യാന്‍ റെഡിയാണെന്ന് പറഞ്ഞ് ഇറങ്ങി തിരിച്ചത്. പിന്നെ സാറിനോട് പബ്ലിക്കായി ക്ഷമ ചോദിക്കണം. എന്നെ വിളിച്ച സമയത്ത് സാറിന്റെ അവസാനം ഇറങ്ങിയ പടങ്ങള്‍ ആലോചിച്ച് എന്തിനായിരിക്കും വിളിക്കുന്നത് എന്ന് ആലോചിച്ചു. അത് മാനുഷികമായി എല്ലാ മനുഷ്യരുടെ മനസ്സിലും വരുന്ന കാര്യമാണ്.
എന്നാല്‍ സിജുവിന് അങ്ങനെ തോന്നിയത് ് അത്ഭുത ദ്വീപും രാക്ഷസ രാജാവുമൊന്നും ആലോചിക്കാഞ്ഞതു കൊണ്ടാണ് എന്നാണ് വിനയന്‍ പറഞ്ഞ മറുപടി.
”സാരമില്ല, പുള്ളി ഇമോഷണലായതാണ്. അത് ഒരു പുതിയ ചെറുപ്പക്കാരന്റെ ഉള്ളിലെ ഫയറാണ്. . സിജു അത്ഭുത ദ്വീപോ, ദാദാ സാഹിബോ, രാക്ഷസ രാജാവോ അതിലേക്കൊന്നും പോയില്ല. പുള്ളിക്ക് ടെന്‍ഷന്‍ ഉണ്ടായി. നല്ലൊരു സിനിമ ചെയ്യാന്‍ പറ്റിയാല്‍ നിന്നെ വേറൊരു ആളാക്കി മാറ്റുമെന്ന് ഞാന്‍ പറഞ്ഞു. അന്ന് മനസില്‍ ആ ചാര്‍ജും കൊണ്ടാണ് പോയത്.” വിനയന്‍ പറഞ്ഞു.