നിങ്ങളെ പോലെ എനിക്കും തെറ്റുകള്‍ പറ്റിയിട്ടുണ്ട്; പക്ഷെ അതില്‍ യാതൊരു കുറ്റബോധവുമില്ല; കുറിപ്പുമായി അഭയ ഹിരൺമയി

മലയാളികൾക്ക് പ്രിയങ്കരിയായ ഗായികയാണ് അഭയ ഹിരൺമയി. ഗോപി സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള വേർപിരിയലിന് ശേഷം സൈബർ സ്പേസിൽ ആ ബന്ധത്തിന്റെ പേരിൽ പലതവണ അഭയ ബുള്ളിയിങ്ങ് നേരിട്ടിട്ടുണ്ട്.

ഇപ്പോഴിതാ പഴയ കാര്യങ്ങൾ ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ ബുള്ളി ചെയ്യുന്നതിൽ പ്രതികരിച്ച കുറിപ്പുമായി എത്തിയിരിക്കുകയാണ് അഭയ ഹിരൺമയി. ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ എല്ലാവരെയും പോലെ തനിക്കും തെറ്റുകള്‍ പറ്റിയിട്ടുണ്ടെന്നും, എന്നാൽ അതിന്റെ പേരിൽ തനിക്ക് കുറ്റബോധമില്ലെന്നും അഭയ പറയുന്നു.

“ഇപ്പോള്‍ നിന്നെ കാണാന്‍ കൂടുതല്‍ സന്തോഷവതിയായി തോന്നുന്നുവെന്ന് ആളുകള്‍ പറയുമ്പോള്‍, എനിക്കുണ്ടായിരുന്നു ജീവിതം നിങ്ങള്‍ കണ്ടിട്ടേയില്ല. ഞാന്‍ എല്ലായിപ്പോഴും സന്തോഷവതിയായ കുട്ടിയായിരുന്നു. എന്റെ അമ്മ പറയും പോലെ, എന്ത് സംഭവിച്ചാലും അവള്‍ ഹാപ്പിയാണ്. എനിക്കും തിരിച്ചടികളുണ്ടായിട്ടുണ്ട്. പക്ഷെ എന്റെ സന്തോഷം ഒരിക്കലും ആരേയും ആശ്രയിച്ചിട്ടുള്ളതായിരുന്നില്ല.

ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ നിങ്ങളെല്ലാവരേയും പോലെ എനിക്കും തെറ്റുകള്‍ പറ്റിയിട്ടുണ്ട്. പക്ഷെ എനിക്ക് അതില്‍ യാതൊരു കുറ്റബോധവുമില്ല. ജീവിതം എന്നും പാഠങ്ങള്‍ പഠിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. തെറ്റുകള്‍ വരുത്തുക, അതില്‍ നിന്നും പഠിക്കുക. അടുത്ത തെറ്റ് വരുത്തുക. അതില്‍ നിന്നും പഠിക്കുക. അങ്ങനെയാണ് ജീവിക്കേണ്ടത്. പ്രസന്റായിരിക്കുക. നിങ്ങള്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ജീവിതം ജീവിക്കുക.” എന്നാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ അഭയ പറയുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ