പാചകത്തിനിടെ മിക്സി പൊട്ടിത്തെറിച്ചു; ഗായിക അഭിരാമി സുരേഷിന് പരിക്ക്

മിക്സി പൊട്ടിത്തെറിച്ച് ഗായികയും നടിയുമായ അഭിരാമി സുരേഷിന് പരിക്ക്. പാചകം ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച മിക്സിയുടെ ബ്ലേഡ് കയ്യിൽത്തട്ടിയാണ് പരിക്കേറ്റത്.

ഫേയ്സ്ബുക്കിലൂടെയാണ് താരം അപകടത്തെ പറ്റി അറിയിച്ചത്. ചെറിയ വീഡിയോകൾ ചെയ്ത് സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമാവാൻ ഒരുങ്ങുമ്പോഴാണ് തനിക്ക് ഇങ്ങനെയൊരു അപകടം നടന്നതെന്ന് അഭിരാമി പറയുന്നു.

May be an image of 1 person and hospital

“മിക്സി പൊട്ടിത്തെറിക്കാനുണ്ടായ കാരണം വ്യക്തമല്ല. അപകടശേഷം കുറച്ചു സമയത്തേക്ക് ഒന്നും മനസ്സിലാകാത്ത അവസ്ഥയിലായിരുന്നു. ശരിക്കുപറഞ്ഞാൽ ഒരു ബോധവും ഉണ്ടായിരുന്നില്ല. ഛർദ്ദിക്കാൻ വരുന്നപോലെയും തലകറങ്ങുന്നതുപോലെയും തോന്നി. നല്ല ആഴത്തിലുള്ള മുറിവാണ് പറ്റിയത്

ഈ അപകടമൊന്നും എന്നെ പാചകത്തിൽ നിന്നും പിന്തിരിപ്പിക്കില്ല. കുറച്ചു നാളത്തെ വിശ്രമത്തിനു ശേഷം വീണ്ടും മടങ്ങി വരും. ആരും പേടിക്കേണ്ടെന്നും വലിയ പ്രശ്നങ്ങളില്ല” അഭിരാമി വീഡിയോയിൽ പറയുന്നു.

Latest Stories

BGT 2024: അവസാന മത്സരത്തിൽ ഞാൻ തിളങ്ങാൻ കാരണം ആ മൂന്ന് താരങ്ങളുടെ ഉപദ്ദേശം, അഹങ്കരിക്കരുതെന്നാണ് അവൻ പറഞ്ഞത്: ആകാശ് ദീപ്

കേരളത്തിന് നിരവധി വൈദ്യുതി ആവശ്യങ്ങള്‍; ജലവൈദ്യുത പദ്ധതികള്‍ക്ക് വയബിലിറ്റി ഗ്യാപ്പ് ഫണ്ട് അനുവദിക്കണമെന്ന് മന്ത്രി; വാണിജ്യ നഷ്ടം കുറച്ചതിനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ