അവനെ കാണാന്‍ വേണ്ടി ബസ് യാത്ര ഒഴിവാക്കി ഗള്‍ഫിലെ പൊരിവെയിലത്തു നടന്നു പോകാന്‍ തുടങ്ങി, പക്ഷെ: ജ്യോത്സ്ന പറയുന്നു

ആറാം ക്ലാസില്‍ പഠിക്കുമ്പോഴുണ്ടായ ആദ്യ പ്രണയത്തെ കുറിച്ച് ഗായിക ജ്യോത്സ്ന. ഏഴാം ക്ലാസില്‍ പഠിക്കുന്ന ഗുജറാത്ത് സ്വദേശിയായ പയ്യനോടായിരുന്നു ജ്യോത്സ്നയ്ക്ക് പ്രണയം തോന്നിയത്. വിദേശത്ത് ആയിരുന്നു ജോത്സനയുടെ സ്‌കൂള്‍ കാലഘട്ടം. അവനെ കാണാനായി മാത്രം ബസ് യാത്ര ഒഴിവാക്കി നടന്നു പോകാന്‍ തീരുമാനിച്ചതായും താരം റിയാലിറ്റി ഷോയുടെ വേദിയില്‍ വ്യക്തമാക്കി.

ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ചില സുഹൃത്തുക്കളാണ് ഗുജറാത്തുകാരനായ ഒരു പയ്യന്‍ തന്നെ ശ്രദ്ധിക്കുന്നുണ്ടെന്നും അവന് തന്നെ ഇഷ്ടമാണെന്നും പറഞ്ഞത്. തുടര്‍ന്ന് താനും അവനെ ശ്രദ്ധിക്കാന്‍ തുടങ്ങി. സ്‌കൂള്‍ ബസില്‍ ആയിരുന്നു താന്‍ യാത്ര ചെയ്തിരുന്നത്. ആ പയ്യന്‍ നടന്നും. അവനെ കാണാനായി സ്‌കൂള്‍ ബസ് ഒഴിവാക്കി ഗള്‍ഫിലെ പൊരിവെയിലത്തു നടന്നു പോകാന്‍ തുടങ്ങി.

സ്‌കൂള്‍ ബസ് ഫീസ് വെറുതെ കൊടുക്കണ്ടല്ലോ എന്നാണ് വീട്ടില്‍ പറഞ്ഞത്. ഒരു ദിവസം വൈകുന്നേരം താന്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കുമ്പോള്‍ അവന്‍ സൈക്കിള്‍ ചവിട്ടി തന്നെത്തന്നെ നോക്കി ആ പരിസരത്ത് കറങ്ങി നടക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് തന്റെ അച്ഛന്‍ അതുവഴി വന്നത്. വീട്ടിലെത്തിയ ശേഷം ഇക്കാര്യം പറഞ്ഞ് അച്ഛന്‍ സ്‌നേഹപൂര്‍വം ഉപദേശിച്ചു.

അച്ഛന്റെ വാക്കുകള്‍ താന്‍ സ്വീകരിച്ചു. പിറ്റേ ദിവസം മുതല്‍ സ്‌കൂള്‍ ബസില്‍ തന്നെ യാത്ര തുടര്‍ന്നു. പിന്നീട് തന്നിലെ മാറ്റങ്ങള്‍ കണ്ട് എന്തോ പ്രശ്‌നമുണ്ടെന്ന് അവന് മനസിലാവുകയും മാറി നടക്കുകയും ചെയ്തു. അധികം വൈകാതെ തന്നെ തന്റെ ക്ലാസിലെ മറ്റൊരു കുട്ടിയുമായി അവന്‍ ഇഷ്ടത്തിലായി എന്നാണ് ജ്യോത്സ്ന പറയുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം