സാമന്തയുടെ ‘ഊ അണ്ടവാ’ ഗാനത്തിനെതിരെ ഗായിക എല്‍.ആര്‍ ഈശ്വരി. അടുത്ത കാലത്തായി വരുന്ന പാട്ടുകാര്‍ക്ക് ഒന്നും അറിയില്ല. സംഗീതസംവിധായകര്‍ ഗായകരെക്കൊണ്ട് കൃത്യമായി പാടിക്കണം എന്നാണ് ഈശ്വരി പറയുന്നത്. ഊ അണ്ടവാ എന്ന ഗാനം ഉദാഹരണമായി പറഞ്ഞു കൊണ്ടാണ് ഗായികയുടെ വിമര്‍ശനം.
ഈയടുത്തായി വരുന്ന ഗാനങ്ങളൊന്നും ഇഷ്ടമല്ല. ഊ അണ്ടാവാ ഒരു പാട്ടാണോ. ആദ്യം മുതല്‍ അവസാനം വരെ ഒരേ ഈണമാണ്. ഗായകര്‍ക്ക് എന്തറിയാം. താനാണ് ഈ പാട്ട് പാടിയതെങ്കില്‍ അതിന്റെ മൊത്തം റേഞ്ച് തന്നെ മാറിയേനേ. ഈ പാട്ട് ഇഷ്ടപ്പെട്ടില്ല.
പുതുതലമുറയിലെ കുട്ടികള്‍ക്ക് എന്തറിയാം? സംഗീത സംവിധായകര്‍ ഇക്കാര്യം പരിശോധിച്ച് ഗായകരെ കൊണ്ട് കൃത്യമായി പാടിക്കണം. പണ്ട് കാര്യങ്ങള്‍ ഇങ്ങനെയല്ലായിരുന്നു. ഇന്നും ആ പഴയ ഗാനങ്ങള്‍ നിലനില്‍ക്കുന്നത് എന്തുകൊണ്ടാണ് എന്നതിന് കാരണമുണ്ട് എന്നാണ് ഒരു തെലുങ്ക് ചാനലിനോട ഈശ്വരി പ്രതികരിച്ചത്.
അല്ലു അര്‍ജുന്‍ നായകനായ ‘പുഷ്പ’ എന്ന ചിത്രത്തിലെ ഗാനമാണ് ഊ ആണ്ടവാ യൂട്യൂബില്‍ ഇതുവരെ 344 മില്യണ്‍ ആളുകളാണ് പാട്ട് കണ്ടത്. 2022ല്‍ ഏറ്റവും ജനപ്രീതി നേടിയ ഗാനങ്ങളിലൊന്നാണ് ഇത്. ഇന്ദ്രാവതി ചൗഹാന്‍ ആലപിച്ച ഗാനം രമ്യ നമ്പീശനാണ് മലയാളത്തില്‍ പാടിയത്.