പ്രസവശേഷം ഡോക്ടറോട് ആദ്യം ചോദിച്ചത് കുഞ്ഞിന്റെ നിറം, ഇപ്പോള്‍ എനിക്ക് എന്നോട് സഹതാപം തോന്നും: സയനോര

ഗായിക സയനോര അടുത്തിടെ പങ്കുവെച്ച വീഡിയോയ്‌ക്കെതിരെ വലിയ സൈബര്‍ ആക്രമണമാണ് ഉണ്ടായത്. അവരുടെ നിറത്തെയും ശരീരപ്രകൃതിയെയും അപഹസിക്കുന്നതായിരുന്നു ഭൂരിഭാഗം കമന്റുകളും. തനിക്ക് നിറത്തിന്റെ പേരില്‍ വലിയ വിവേചനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് മുമ്പ് പലപ്പോഴും അവര്‍ വെളിപ്പെടുത്തിയിട്ടുമുണ്ട്. ഇപ്പോഴിതാ ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തില്‍ ഇത്തരം അപമാനിക്കലുകള്‍ തന്നെ ഒരു കാലത്ത് വല്ലാതെ ബാധിച്ചിരുന്നു എന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് സയനോര.

ഇതൊക്കെ മൂലം ഒരു വെളുത്ത കുട്ടിയ്ക്ക ജന്മം നല്‍കാന്‍ താന്‍ ആഗ്രഹിച്ചിരുന്നുവെന്ന് അവര്‍ പറയുന്നു. പ്രസവത്തിന് ശേഷം തന്റെ ഡോക്ടറോട് ആദ്യം ചോദിച്ചത് കുഞ്ഞിന്റെ നിറത്തിനെ കുറിച്ചായിരുന്നു. അന്ന് കുഞ്ഞ് ആണ്‍കുട്ടിയാണോ പെണ്‍കുട്ടിയാണോ എന്ന് പോലും ചോദിച്ചിരുന്നില്ല.

Read more

ഇന്ന് പിന്നിലേയ്ക്ക് നോക്കുമ്പോള്‍ തനിക്ക് തന്നോട് തന്റെ സഹതാപം തോന്നുന്നു എന്നാണ് സയനോര പറയുന്നത്. കൗമാരക്കാരിയായ പെണ്‍കുട്ടികള്‍ തന്റെ ശരീരത്തെക്കുറിച്ച് അഭിമാനിക്കണം. എന്റെ പെണ്‍കുഞ്ഞ് വളരുകയാണ്, അവള്‍ ആത്മവിശ്വാസത്തോടെയിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുവെന്നും സയനോര ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്.