'സ്‌കിന്‍ നല്ലതാണല്ലോ' എന്ന് ആ അവതാരക എന്നോട് പറഞ്ഞു, അങ്ങനെയൊന്നും ആരും ഇതുവരെ പറഞ്ഞിട്ടില്ലായിരുന്നു: സയനോര

തനിക്കെതിരെ നടക്കുന്ന ബോഡി ഷെയ്മിംഗിനെതിരെ പ്രതികരിച്ച് ഗായിക സയനോര രംഗത്തെത്താറുണ്ട്. ചെറുപ്പം മുതല്‍ കടുത്ത രീതിയില്‍ ബോഡി ഷെയ്മിംഗ് നേരിട്ടതിനെ കുറിച്ച് താരം തുറന്നു പറയാറുമുണ്ട്. ആ ദുഖം നല്‍കിയ വേദനയാണ് കഷ്ടതകളെ തരണം ചെയ്യാന്‍ തനിക്ക് ശക്തി പകര്‍ന്നത് എന്നാണ് സയനോര ഇപ്പോള്‍ പറയുന്നത്.

നിറത്തിന്റെ പേരിലും ശരീരത്തിന്റെ പേരിലും വിമര്‍ശനങ്ങള്‍ നേരിട്ടു. ആ ദുഖം നല്‍കിയ വേദനയാണ് കഷ്ടതകളെ തരണം ചെയ്യാന്‍ തനിക്ക് ശക്തി പകര്‍ന്നത്. നിറത്തിന്റെ കാര്യം പറയുകയാണെങ്കില്‍, ഈയിടെ താന്‍ ഒരു അഭിമുഖത്തില്‍ പങ്കെടുത്തപ്പോള്‍, അവതാരക തന്നോട് ‘സ്‌കിന്‍ നല്ലതാണല്ലോ’ എന്ന് പറഞ്ഞു.

അത്തരം അഭിനന്ദനങ്ങളൊന്നും തനിക്ക് മുമ്പ് ലഭിച്ചിരുന്നില്ല. കുട്ടിക്കാലത്തൊക്കെ, പാട്ടു പാടുന്ന കുട്ടി എന്നതിനപ്പുറം താന്‍ എന്ന ഒരാള്‍ എല്ലാവര്‍ക്കും അദൃശ്യയായിരുന്നു. കാണാന്‍ ഭംഗിയുണ്ട് എന്നൊന്നും ഇതുവരെ ആരും പറഞ്ഞിട്ടില്ല. സമൂഹം കാണിച്ചു തന്ന ഇത്തരം വഴികളിലൂടെ നടന്ന്, സ്വയം വെറുത്തിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു.

എന്നാല്‍ ഇപ്പോള്‍ കുറെയൊക്കെ മാറ്റം വന്നിട്ടുണ്ട്. നിലവിലെ സാമൂഹ്യ വ്യവസ്ഥിതിക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ വേറിട്ട് നില്‍ക്കുക. അതാണ് താന്‍ പിന്തുടരുന്ന രീതി. ‘ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍’ കാംപെയ്ന്‍ നടന്ന സമയത്താണ് താന്‍ ഈ വിഷയത്തെ കുറിച്ച് ആദ്യമായി ഒരു ഫെയ്‌സ്ബുക്ക് കുറിപ്പ് എഴുതിയത്.

എന്നാല്‍, അത്തരം എഴുത്തുകളിലൂടെ ആള്‍ക്കാരുടെ ചിന്താഗതി മാറ്റാമെന്നുള്ള ധാരണയൊന്നും ഇപ്പോഴില്ല എന്നാണ് സയനോര മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, ഗായികയ്ക്ക് പുറമേ ഒരു അഭിനേതാവ് കൂടിയായി മാറിയിരിക്കുകയാണ് സയനോര ഇപ്പോള്‍. അഞ്ജലി മേനോന്‍ ചിത്രം ‘വണ്ടര്‍ വുമണി’ല്‍ സയനോര അഭിനയിച്ചിരുന്നു.

Latest Stories

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!

ദീപാവലി കഴിഞ്ഞാല്‍ പരസ്പരം ചാണകം എറിയും; ചാണക കുഴിയില്‍ കണ്ടെത്തിയ ശിവലിംഗം തമിഴ്‌നാടിന്റെ വിശ്വാസമായതെങ്ങനെ?