ബാത്‌റൂമില്‍ ഇരുന്ന് അലറിക്കരയും, ഭര്‍ത്താവുമായി അകന്നു.. ഞാനിപ്പോള്‍ സിംഗിള്‍ മദര്‍ ആണ്: സയനോര

‘വണ്ടര്‍ വുമണ്‍’ എന്ന സിനിമയിലൂടെ ഗായിക സയനോര ഫിലിപ്പ് അഭിനയത്തിലേക്കും എത്തിയിരിക്കുകയാണ്. ഇതിനിടെ തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സയനോര. ഭര്‍ത്താവ് വിന്‍സ്റ്റണ്‍ ആന്റണി ഡിക്രൂസുമായി പിരിഞ്ഞ് താമസിക്കുന്നതിനെ കുറിച്ചാണ് സയനോര തുറന്നു പറഞ്ഞത്.

2009ല്‍ ആണ് വിന്‍സ്റ്റണ്‍ ആന്റണി ഡിക്രൂസും സയനോരയും വിവാഹം കഴിച്ചത്. ഇരുവര്‍ക്കും ഇരുവര്‍ക്കും സെന ഡിക്രൂസ് എന്ന മകളുമുണ്ട്. എന്ത് റിലേഷന്‍ഷിപ്പിലായാലും മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്ക് മുമ്പ് നമ്മളുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. എന്നാല്‍ താനെപ്പോഴും മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കിയിരുന്നത് എന്നാണ് സയനോര പറയുന്നത്.

ഒരാള്‍ക്ക് കുറേക്കാലം സ്‌ട്രോങ് ആയിരിക്കാന്‍ പറ്റില്ല. ചില സമയത്ത് ചില സമയത്ത് ഇറ്റ്‌സ് ഓക്കെ എന്ന് പറഞ്ഞ് കെട്ടിപ്പിടിക്കാന്‍ ഒരാളുണ്ടായിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടുണ്ട്. 21-ാമത്തെ വയസിലാണ് കുടുംബത്തിന്റെ ഉത്തരവാദിത്വം എടുക്കുന്നത്. സഹോദരനുള്‍പ്പെടെ പിന്നീട് തന്നെ തിരിച്ചും സഹായിച്ചിട്ടുണ്ട്.

കൊവിഡ് സമയത്ത് നമ്മള്‍ പുറമേ കാണുന്ന പോലത്തെ ലൈഫ് ആയിരിക്കില്ല. താന്‍ അങ്ങനെ ഒരു അവസ്ഥയില്‍ വന്നിട്ടില്ല എന്ന ഫീല്‍ ആയിരുന്നു. ആ സമയം താന്‍ റിലേഷന്‍ഷിപ്പില്‍ നിന്നും അകലുകയായിരുന്നു. താനും മകളും കൊച്ചിയിലേക്ക് മാറി. കുറച്ച് കാലമായി സിംഗിള്‍ പാരന്റ് ആണ്. താന്‍ അമ്മയായപ്പോള്‍, സത്യം പറഞ്ഞാല്‍ പേടി ആയിരുന്നു.

സ്വയം നോക്കാന്‍ പറ്റുന്നില്ല, പിന്നെ ഈ കുഞ്ഞിനെ നോക്കും എന്ന തോന്നലായിരുന്നു. വാവ ഉണ്ടായിക്കഴിഞ്ഞ് പത്തിരുപത് ദിവസത്തോളം വലിയ ട്രോമയിലൂടെയാണ് കടന്നു പോയത്. ബാത്‌റൂമില്‍ പോയി കരയുകയായിരുന്നു. എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. താന്‍ ബാത്‌റൂമില്‍ നിന്ന് അലറിക്കരഞ്ഞ് കൊണ്ടിരിക്കുമ്പോള്‍ മമ്മിയൊക്കെ പേടിച്ച് പോയി.

കൊവിഡ് സ്റ്റാര്‍ട്ട് ചെയ്തതിന് ശേഷമാണ് ഇങ്ങോട്ട് ഷിഫ്റ്റ് ചെയ്യുന്നത്. സിംഗിള്‍ മദര്‍ ആവുമ്പോള്‍ ചിലയിടങ്ങളില്‍ കോംപ്രമൈസ് ചെയ്യേണ്ടി വരും. അവളുടെ ചില ഫങ്ഷനില്‍ തനിക്ക് പോവാന്‍ പറ്റില്ല, ചിലപ്പോള്‍ വീട്ടില്‍ അവള്‍ ഒറ്റയ്ക്ക് ഇരിക്കേണ്ടി വരും. താന്‍ കരയുന്നതും തകര്‍ന്ന് പോവുന്നതും അവള്‍ കാണുന്നുണ്ട് എന്നാണ് ഒരു അഭിമുഖത്തില്‍ സയനോര പറയുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ