കറുത്ത കാലുകള്‍ ആണെങ്കിലും അത് എന്റെ കാലുകളാണ്, ഇനിയും കാണിക്കും ഞാന്‍..; അധിക്ഷേപിച്ചവരോട് സയനോര

തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയ്മിംഗിനെ കുറിച്ചും നിറത്തിന്റെ പേരിലുള്ള അധിക്ഷേപങ്ങളെ കുറിച്ചും പലപ്പോഴും തുന്നു പറഞ്ഞിട്ടുള്ള ഗായികയാണ് സയനോര. വീണ്ടും തന്നെ ആക്ഷേപിക്കാന്‍ വന്നവര്‍വര്‍ക്ക് ചുട്ടമറുപടി നല്‍കിയിരിക്കുകയാണ് ഗായിക ഇപ്പോള്‍. സയനോര അടുത്തിടെ പങ്കുവച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഓഫ് വൈറ്റ്-ഗോള്‍ഡന്‍ കളര്‍ കോമ്പിനേഷനിലുള്ള മിനി ഫ്രോക്ക് ധരിച്ച സയനോരയ്ക്ക് നേരെ വിമര്‍ശനങ്ങളും എത്തിയിരുന്നു. ഈ വിമര്‍ശനങ്ങളോടാണ് സയനോര പ്രതികരിച്ചിരിക്കുന്നത്. ”ഇവിടെ വന്ന് സദാചാരം വിളമ്പുന്ന ആളുകളോട് ഒരു ചെറിയ അഭ്യര്‍ഥനയുണ്ട്.”

”എന്റെ ജീവിതം, എന്റെ വഴി, എന്റെ ശരീരം, ഇവിടുന്ന് ഒന്ന് ഒഴിഞ്ഞു തന്നാല്‍ വളരെ നന്ദി ഉണ്ടായിരിക്കും. എന്നെ ഇത്രയും ആളുകള്‍ ഫോളോ ചെയ്യണം എന്ന യാതൊരു മുന്‍വിധിയും എനിക്കില്ല. കറുത്ത കാലുകള്‍ ആണെങ്കിലും അത് എന്റെ കാലുകളാണ്. ഞാന്‍ അതില്‍ അഭിമാനം കൊള്ളുന്നു.”

”ഇനിയും കാണിക്കുന്നതായിരിക്കും. നിങ്ങള്‍ എന്നെക്കുറിച്ച് എന്തു വിചാരിച്ചാലും ഒരും ചുക്കും ഇല്ല. ആരെയും നിര്‍ബന്ധിച്ച് ഇവിടെ പിടിച്ചു നിര്‍ത്തിയിട്ടില്ല. Live and let live എന്നതിന്റെ അര്‍ഥം മനസിലാകാത്ത ഒരാള്‍ ആണ് നിങ്ങളെങ്കില്‍ ഈ പേജ് നിങ്ങള്‍ക്കുള്ളതല്ല” എന്നാണ് സയനോരയുടെ മറുപടി.

അതേസമയം, നിരവധി പേരാണ് സയനോരയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്. സദാചാരവാദികള്‍ക്കും അധിക്ഷേപങ്ങള്‍ക്കും താരത്തിന് പിന്തുണയുമായി എത്തുന്നവര്‍ ചുട്ട മറുപടി നല്‍കുന്നുണ്ട്. താരത്തിന്റെ മറുപടിയ്ക്കും സോഷ്യല്‍ മീഡിയ കയ്യടിക്കുകയാണ്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം